#heatwave | ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു; രാജസ്ഥാനില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

#heatwave  | ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു; രാജസ്ഥാനില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
May 24, 2024 02:59 PM | By Athira V

ന്യൂഡല്‍ഹി: ( www.truevisionnews.com ) ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടില്‍ രാജസ്ഥാനില്‍ ഇതുവരെയും 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍വാറിലും ബാര്‍മറിലും രണ്ട് പേര്‍ക്കും ജലോറില്‍ നാല് പേര്‍ക്കും ബലോത്രയില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. 48.8 ഡിഗ്രി രേഖപ്പെടുത്തിയ ബാര്‍മറിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട്. കടന്ന ചൂട് അനുഭവപ്പെടുന്ന ന്യൂഡല്‍ഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടാണ്.

ഡല്‍ഹിയില്‍ ഇന്ന് പ്രവചിക്കുന്ന ഉയര്‍ന്ന താപനില 41 ഡിഗ്രിയാണ്. ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി കിരോരി ലാല്‍ മീന അറിയിച്ചു.

ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

#12 #dead #rajasthan #heatwave #continues #grip #north #india

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories

Entertainment News