#KSurendran | കൊൽക്കത്ത ഹൈക്കോടതി വിധി; മതത്തിന്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

#KSurendran | കൊൽക്കത്ത ഹൈക്കോടതി വിധി; മതത്തിന്റെ പേരിൽ സംവരണം നടപ്പിലാക്കിയവർക്കുള്ള തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
May 23, 2024 04:11 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മതത്തിന്റെ പേരിൽ ബംഗാളിലെ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൊൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാർക്ക് മാത്രമുള്ളതാണ്.

ന്യായമായും ഒബിസി/എസ്സിഎസ്ടി വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേർത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനർജി ചെയ്തത്.

കേരളത്തിലെ എൽഡിഎഫും യുഡിഎഫും കാലങ്ങളായി പരിശ്രമിക്കുന്നതും ഇത് തന്നെയാണ്. തെലങ്കാനയിലും കർണാടകയിലും കോൺഗ്രസും ഇത്തരം ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കുകയാണ്.

ഹൈക്കോടതി വിധി നടപ്പിലാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഇൻഡി സഖ്യമാണ് ഭരണഘടനയെ അട്ടിമറിക്കാനുള്ള ധൈര്യം മമതാ ബാനർജിക്ക് നൽകുന്നത്.

കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന പിണറായി വിജയനെ പോലെയുള്ള വിഡ്ഢിത്തരമാണ് മമതയും കാണിക്കുന്നത്.

അധികാര ദുർവിനിയോഗം നടത്തുന്നവർക്ക് ജനം മറുപടി കൊടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#CalcuttaHighCourt #Verdict;#KSurendran #backlash #implemented #reservation #name #religion

Next TV

Related Stories
ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

Feb 12, 2025 09:02 AM

ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

അങ്ങനെ ഞെരുക്കിയതുകൊണ്ട് സമുദായം ഇസ്‌ലാമിൽനിന്ന് മടങ്ങാൻപോവുന്നില്ലെന്നും അദ്ദേഹം...

Read More >>
മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

Feb 12, 2025 08:50 AM

മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ...

Read More >>
ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

Feb 12, 2025 08:40 AM

ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

അന്യായമായി തടഞ്ഞുവെച്ച് ദേഹോപദ്രവമേല്‍പ്പിച്ചെന്ന ഭക്ഷണാശാല നടത്തിപ്പുകാരന്‍ വി.കെ. സഈദിന്റെ പരാതിയിലാണ് ഷാമില്‍, നിഖില്‍, ഗഫൂര്‍, ഫറൂഖ്, ജമാല്‍...

Read More >>
രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

Feb 12, 2025 08:35 AM

രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

കാസർകോട് ഉപ്പളയിൽ രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാളെ കുത്തിക്കൊന്നു....

Read More >>
ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

Feb 12, 2025 08:23 AM

ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിന് ശേഷം ആരാധകരുടെ കൂട്ടത്തല്ല്, പിന്നാലെ ഒരു വീടിന് പെട്രോളൊഴിച്ച് തീയിട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്‍റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ്...

Read More >>
ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Feb 12, 2025 08:20 AM

ആശ്വാസം, മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

ജനവാസ മേഖലയിൽ ഇറങ്ങി ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കരടിയെ പിടിക്കാൻ കൂട്...

Read More >>
Top Stories