#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ
May 20, 2024 07:37 PM | By Meghababu

കോട്ടയം: (truevisionnews.com)നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് തിരിച്ചുവന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലിശ്ശേരിയിൽ വീട്ടിൽ അമൽ മധു(24)വിനെയാണ് കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷനിലും കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫിസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,

കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണണ് അമൽ. ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.

എന്നാൽ, ഇയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്.പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് കുറവിലങ്ങാട് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. നോബിള്‍ പി.ജെ, എസ്.ഐമാരായ സുമിത, ജൈസണ്‍ സി.പി.ഒമാരായ ഷിജാസ്, എ.കെ പ്രവീണ്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

#Deported #Kappa #case #suspect #returns #Arrested #again #following #intelligence

Next TV

Related Stories
ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

Jun 18, 2025 10:36 PM

ചെവി കടിച്ച് മുറിച്ചു, പിന്നാലെ കഴുത്തിലും തലയിലും; വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസ്സുകാരനെ ആക്രമിച്ച് തെരുവുനായ

ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ...

Read More >>
അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 18, 2025 10:01 PM

അതിതീവ്ര മഴ; ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

Jun 18, 2025 07:17 PM

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം

കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ...

Read More >>
Top Stories

Entertainment News