#ArjunMissing | ഒമ്പത് തവണ ഡൈവ് ചെയ്ത് മാൽപെ; ദൗത്യത്തിന് വെല്ലുവിളിയായി നദിക്കടിയിലെ ചെളിയും പാറകളും

#ArjunMissing |  ഒമ്പത് തവണ ഡൈവ് ചെയ്ത് മാൽപെ; ദൗത്യത്തിന് വെല്ലുവിളിയായി നദിക്കടിയിലെ ചെളിയും പാറകളും
Jul 27, 2024 08:33 PM | By Susmitha Surendran

അങ്കോല: (truevisionnews.com)  ഷിരൂരിൽ മണ്ണിടിച്ചിലിനിടെ കാണാതായ അർജുനായി പ്രാദേശിക മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മാൽപെ നദിയിൽ ഡൈവ് ചെയ്തത് ഒമ്പത് തവണ.

ഏഴ് മണിയോടെ രക്ഷാപ്രവ‍ർത്തനം അവസാനിപ്പിക്കുമ്പോഴും ട്രക്ക് ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെത്താൻ മാൽപെയ്ക്കായില്ല. ട്രക്കിനടുത്തെത്തി അതിനുള്ളിൽ അർജുനുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് പ്രധാന വെല്ലുവിളിയായത്.

മാത്രമല്ല, ശക്തമായ അടിയൊഴുക്കുള്ള നദിയിൽ പാറക്കല്ലുകളും ചെളിയും അടിഞ്ഞതും മാൽപെയുടെ രക്ഷാപ്രവ‍ർത്തനം ദുഷ്കരമാക്കി. നദിയിൽ ചെളി മാത്രമാണ് മാൽപെയ്ക്ക് കണ്ടെത്താനായതെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരുമെന്നും ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ച ശേഷം എംഎൽഎ വ്യക്തമാക്കി.

മാൽപെ സംഘവും നേവിയും സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തിയത്. നദിക്ക് മധ്യത്തിലായി രൂപപ്പെട്ട മൺകൂനയിൽ നിന്നാണ് തിരച്ചിൽ നടത്തുന്നത്.

പുഴയിലെ ഒഴുക്ക് ശക്തമായ നദിയിൽ ഡൈവ് ചെയ്യുന്നതിനിടെ അക്വാമാനെന്ന് വിശേഷിപ്പിക്കുന്ന ഈശ്വർ മാൽപെ ഒഴുക്കിൽപ്പെടുന്നതും ഇതിനിടെ കണ്ടു.

നേവി സംഘം ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റുകയായിരുന്നു. ലൈഫ് ലൈനായ കയർ പൊട്ടിയതാണ് അദ്ദേഹം ഒഴുക്കിൽപ്പെടാൻ കാരണം. എന്നിട്ടും പിന്തിരിയാതെ പിന്നെയും ആറ് തവണ അദ്ദേഹം അ‍ർജുനെ കണ്ടെത്താൻ ഡൈവ് ചെയ്തു.

ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നുവെങ്കിലും നാലാം പോയിന്റിലാണ് ഇന്ന് പരിശോധന നടത്തിയത്. അവിടെ വച്ചും ട്രക്ക് കണ്ടെത്താനായിട്ടില്ല. നാലാം പോയിന്റിൽ പലതവണ മാൽപെ പരിശോധിച്ചതായാണ് കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചത്.

#Malpe #dived #nine #times #mission #challenged #mud #rocks #under #river

Next TV

Related Stories
#rapecase | വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കില്‍ കയറ്റി; വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടുപേർ പിടിയിൽ

Sep 8, 2024 10:12 AM

#rapecase | വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കില്‍ കയറ്റി; വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടുപേർ പിടിയിൽ

പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പ്രതികളുടെയും കൈകാലുകള്‍...

Read More >>
#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

Sep 8, 2024 08:30 AM

#RahulGandhi | രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും....

Read More >>
#Fire |  പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

Sep 8, 2024 06:15 AM

#Fire | പെയിൻ്റ് ഫാക്ടറിയിൽ വൻ തീപിടിത്തം

തീപിടിത്തത്തിൻ്റെ കാരണം...

Read More >>
#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 7, 2024 09:47 PM

#accident | ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം മറിഞ്ഞു; അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വാഹനം താരികെരെ ടൗണിൽ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു. ശ്രീധറും ധനുഷും സംഭവസ്ഥലത്ത്...

Read More >>
#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

Sep 7, 2024 09:37 PM

#arrest | പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകുന്നില്ല, ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളി, യുവാവ് അറസ്റ്റിൽ

വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തുകയും...

Read More >>
#buildingcollapse  | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

Sep 7, 2024 08:15 PM

#buildingcollapse | മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് പേര്‍ക്ക് ദാരുണാന്ത്യം

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന്...

Read More >>
Top Stories