#accidentcase | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം കണ്ണൂരിൽ സംസ്കരിച്ചു

#accidentcase | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം കണ്ണൂരിൽ സംസ്കരിച്ചു
Jul 27, 2024 08:54 PM | By Athira V

വടകര ( കോഴിക്കോട് ): ( www.truevisionnews.com  )വടകരയിൽ കെ എസ് ആർ ടി സി ബസിന്റെ അടിയിൽപെട്ട് മരണപ്പെട്ട ചോറോട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ കണ്ണൂരിലെ പയ്യാമ്പലത്തിലെ വീട്ടിലേക്കാണ് വടകര ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കൊണ്ടുപോയത്.

ഇവിടെയാണ് സംസ്ക്കാര ചടങ്ങ് നടന്നത്. ചോറോട് എമടത്തിൽ (72) പ്രഭയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലായിരുന്നു അപകടം.

വടകര അഹല്യ കണ്ണാശുപത്രിയിലെ ജീവനക്കാരിയായ മകൻ്റ ഭാര്യ ശ്രീകലയുടെ സ്കൂട്ടറിൽ ചോറോട്ടെ വീട്ടിൽ നിന്ന് പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബസ്സ് തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

സ്കൂട്ടറിൽ നിന്നും തെറിച്ച വീണ വീട്ടമ്മ കെ.എസ്.ആർ.ടി.സി ബസിന്റെ ചക്രത്തിനിടയിൽപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ ഓടിച്ച മരുമകൾ ശ്രീകലയെ പരിക്കുകളോടെ വടകര ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ തൽക്ഷണം മരിച്ച വീട്ടമ്മയുടെ മൃതദേഹം റോഡിൽ നിന്ന് വടകര പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

#Accident #Vadakara #body #native #Chorode #cremated #Kannur

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
Top Stories