#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം

#Jishamurdercase | ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം
May 20, 2024 08:27 AM | By VIPIN P V

കൊച്ചി: (truevisionnews.com) പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം.

എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും.

കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.

#Jishamurdercase: #HighCourt #verdict #today #defendant #appeal; #AmirulIslam #acquitted

Next TV

Related Stories
15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

Feb 11, 2025 12:45 PM

15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി...

Read More >>
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള  കുഞ്ഞ് മരിച്ചു, പൊലീസ് കേസെടുത്തു

Feb 11, 2025 12:28 PM

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, പൊലീസ് കേസെടുത്തു

പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ഒരു മറ്റൊരു കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു....

Read More >>
പാലോട് മധ്യവയസ്‌കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കം

Feb 11, 2025 12:00 PM

പാലോട് മധ്യവയസ്‌കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം; മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കം

തുടര്‍ന്നാണിപ്പോള്‍ വനംവകുപ്പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സ്ഥിരീകരിച്ചത്....

Read More >>
ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

Feb 11, 2025 11:48 AM

ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം...

Read More >>
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Feb 11, 2025 11:40 AM

പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പ്രണയം മൊട്ടിട്ടു; 53 കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

ഫോൺ നമ്പറുകൾ പരസ്പരം കൈ മാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാൻ...

Read More >>
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

Feb 11, 2025 10:59 AM

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ...

Read More >>
Top Stories