(truevisionnews.com) ഇന്ത്യ-ഓസിസ് ബോർഡർ ഗാവസ്‌കർ ട്രോഫിയ്ക്ക് വെള്ളിയാഴ്ച തുടക്കമാവുകയാണ്.ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഭാഗമായ ഈ പരമ്പരയായിരിക്കും ഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ പ്രധാനമാകുക.അതിനാൽ തന്നെ ഈ പരമ്പര ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും ജീവന്മരണപ്പോരാട്ടമാണ്. 22 മുതൽ ഓസ്‌ട്രേലിയയിലെ പെർത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.
1947 മുതൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ടെകിലും 1997 മുതലാണ് ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം ബോർഡർ ഗാവസ്‌കർ ട്രോഫി എന്നറിയപ്പെടാൻ തുടങ്ങിയത്.ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാനതാരമായിരുന്ന സുനിൽ ഗാവസ്‌കർ ഓസ്‌ട്രേലിയയുടെ അഭിമാന താരമായിരുന്ന അലൻ ബോർഡറെയും ആദരിക്കാനാണ് ഇങ്ങനെ പേരിട്ടിരിക്കുന്നത്.
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ 28 വർഷത്തിനിടെ നടന്ന ടെസ്റ്റിൽ ഇന്ത്യ 24 മത്സരങ്ങളിൽ ജയിച്ചിട്ടുണ്ട്.ഓസ്‌ട്രേലിയ 20 മത്സരങ്ങളിലും.12 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.പരമ്പരകളുടെ കണക്കെടുത്താൽ ഇക്കാലത്തെ 16 പരമ്പരകളിൽ 10 എണ്ണവും ഇന്ത്യ ജയിച്ചപ്പോൾ ഓസ്‌ട്രേലിയ 5 മത്സരങ്ങളിൽ മാത്രമേ ജയിച്ചിട്ടുള്ളു.
ഈ നടക്കുന്ന അഞ്ചു മത്സരങ്ങളിൽ നാലു ടെസ്റ്റിൽ ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രതീക്ഷ നിലനിർത്താനാകു.ഇക്കഴിഞ്ഞ ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഒന്നിൽ പോലും ജയിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടില്ലായിരുന്നു.
ഈ മത്സരത്തിൽ നായകൻ രോഹിത് ശർമയും ശുഭ്മാന്‍ ഗില്ലും ഇല്ലാതെയാണ് ഇന്ത്യ ആദ്യ ടെസ്റ്റിന് ഇറങ്ങുന്നത്.പകരം വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ടീമിനെ നയിക്കും.
#India #Oasis #Border #Gavaskar #Trophy #begins #Friday