#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു
Nov 25, 2024 02:28 PM | By akhilap

പെർത്ത്: (truevisionnews.com) ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. ക്യാപ്റ്റൻ രോഹിത് ശർമയില്ലാതിരുന്നിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 295 റൺസ് വിജയമാണ് ഇന്ത്യ നേടിയത്.

റൺസിന്‍റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.534 റൺസ് പിന്തുടരാൻ ഇറങ്ങിയ ഓസ്ട്രേലിയ 238 റൺസിന് എല്ലാവരും പുറത്തായി.

89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.മിച്ചൽ മാർഷ് 47 റൺസ് നേടി.മൂന്ന് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ കങ്കാരുക്കളെ വരിഞ്ഞ്മുറുക്കിയിരുന്നു.

487 എന്ന കൂറ്റംൻ സ്കോറിൽ ഇന്നലെ മത്സരം അവസാനിരിക്കെ ഇന്ത്യ ഡിക്ലെയർ ചെയ്യുന്നു. ശേഷം ബാറ്റിങ്ങിനെത്തിയ ഓസ്ട്രേലിയയുടെ ടോപ് ഓർഡറിലെ മൂന്ന് പേരും വിക്കറ്റായി.മാത്രമല്ല മക്സ്വീനിയെയും മാർനസ് ലബുഷെയ്നെയും ബുംറ പുറത്താക്കിയപ്പോൾ നൈറ്റ് വാച്ച്മാൻ കമ്മിൻസിനെ സിറാജും പുറത്താക്കി.

12ന് മൂന്ന് എന്ന നിലയിൽ നാലാം ദിവസം ആരംഭിച്ചഓസ്ട്രേലിയക്ക് അഞ്ച് റൺസ് നേടുന്നതിനിടെ ഉസ്മാൻ ഖവാജയെയും നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഹെഡ് ഇന്ത്യൻ ബൗളർമാരെ കണക്കിന് മർദിച്ചു. സ്റ്റീവ് സ്മിത്തിനെ (17) സാക്ഷിയാക്കിയായിട്ടായിരുന്നു ഹെഡിന്‍റെ മുന്നേറ്റം. പിന്നീടെത്തിയ മാർഷും മികച്ച പിന്തുണ നല്കി. അലക്സ് കാരി 36 റൺസ് നേടി. നായകൻ ബുംറയാണ് ഹെഡിനെ പുറത്താക്കിയത്.

വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റും നേടി ഓസ്ട്രേലിയൻ തകർച്ച പൂർത്തിയാക്കി.



#perth #india #win #oasis

Next TV

Related Stories
വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 12:07 PM

വെള്ളകുപ്പായത്തിൽ ഇനി ഇല്ല, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട്...

Read More >>
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025 11:21 PM

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ...

Read More >>
‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

May 5, 2025 08:36 PM

‘ഒരു കോടി നൽകിയില്ലെങ്കിൽ കൊന്നുകളയും’; ക്രിക്കറ്റർ ഷമിക്ക് വധഭീഷണി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി....

Read More >>
Top Stories










Entertainment News