#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്

#theft | പട്ടാപ്പകൽ ലക്ഷങ്ങളുടെ സ്വർണ കവർച്ച; കേരളത്തിലേയ്ക്ക് കടന്ന പ്രതിയെ കയ്യോടെ പൊക്കി പൊലീസ്
Nov 26, 2024 08:08 AM | By Jain Rosviya

ആലപ്പുഴ: (truevisionnews.com) തമിഴ്‌നാട് തിരുനൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതി കേരളാ പൊലീസിന്റെ പിടിയിൽ.

കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചമ്മനാട് ഭാഗത്ത് വെച്ച് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കൊല്ലം എഴുക്കോൺ എടക്കടം അഭിഹാറിൽ അഭിരാജ് (31) ആണ് പിടിയിലായത്.

ചേർത്തല പൂച്ചാക്കൽ, അരൂർ,നീലേശ്വരം, കണ്ണൂർ ടൗൺ, ഇരിക്കൂർ, പുനലൂർ, അഞ്ചൽ, ചോറ്റാനിക്കര, വൈക്കം, ആലത്തൂർ, പനമരം എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസ്സിലെ പ്രതിയാണ്.

തമിഴ്നാട് തിരുനെൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധിനഗർ ഐഒബി കോളനിയിൽ ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടിൽ നിന്ന് 18,55,250 രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയാണ് അഭിരാജ്.

പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന് മനസ്സിയത്.

കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതിയെ പിന്നീട് തിരുനെൽവേലി പേട്ട പൊലീസിന് കൈമാറി.

പകൽ സമയത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതി.

കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയ് മോഹൻ, പോലീസ് സബ്ബ് ഇൻസ്പെക്ടർ പി ആർ രാജീവ്, സി പി ഒ ഗോപകുമാർ, സി പി ഒ ബിനു, സിപി ഒ ജോളി മാത്യു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

#Robbery #lakhs #gold #broad #daylight #police #picked #suspect #entered #Kerala

Next TV

Related Stories
#bodyidentified |   കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

Dec 27, 2024 10:41 AM

#bodyidentified | കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ...

Read More >>
#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Dec 27, 2024 10:37 AM

#Complaint | പീഡന പരാതിയില്‍ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

27 വയസ്സുളള യുവതിയുടെ പരാതിയിലാണ് നടപടി. ജയപ്രകാശിനെ ഇന്ന് കോടതിയിൽ...

Read More >>
#foundbody |  കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

Dec 27, 2024 10:32 AM

#foundbody | കോഴിക്കോട് കൊയിലാണ്ടിയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

മരിച്ചയാൾ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Dec 27, 2024 08:57 AM

#Accident | എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

ട്രാവലര്റിന്റെ ഡ്രൈവര്‍ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് ആണ്...

Read More >>
#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Dec 27, 2024 08:34 AM

#Manmohansing | മൻമോഹൻ സിങിന്റെ ഓർമകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

തനിക്ക് ഇഷ്ടം പറയുന്ന വാക്കുകളുടെ കനത്തിന്‍റെയും ആഴത്തിന്റെയും പേരിലാണെന്ന് രാഹുൽ ഫേസ്ബുക്കിൽ...

Read More >>
Top Stories