#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

#Umaibadeath |അമ്മയെ കൊന്നതാണ്; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ
May 16, 2024 10:50 PM | By Aparna NV

ആലപ്പുഴ: (truevisionnews.com) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ മകൻ.സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമ്മയെ കൊന്നതാണെന്നാണ് നിയാസ് ആരോപിക്കുന്നത്. ആശുപത്രിയില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും നിയാസ് തുറന്നടിച്ചു. എംആര്‍ഐ എടുക്കാൻ എംഎല്‍എ വിളിച്ചുപറയേണ്ടി വന്നു, ഐസിയുവിലേക്ക് മാറ്റാൻ സൂപ്രണ്ട് വന്ന് ബഹളം വയ്ക്കേണ്ടി വന്നു, ജൂനിയര്‍ ഡോക്ടര്‍മാരാണ് എല്ലാം കൈകാര്യം ചെയ്തത്, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ പതിവെന്നും നിയാസ്.

എഴുപതുകാരിയായ ഉമൈബ പനി ബാധിച്ച് 25 ദിവസങ്ങള്‍ക്ക് മുമ്പാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇവരുടെ രോഗം പതിയെ മൂര്‍ച്ഛിച്ചതെന്ന് കുടുംബം പറയുന്നുണ്ട്.

ഇതിനിടെ ചൊവ്വാഴ്ചയോടെ ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച തന്നെ ന്യുമോണിയ അധികരിച്ച് മരണം സംഭവിക്കുകയായിരുന്നു. വണ്ടാനത്ത് മികച്ച ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഉമൈബയ്ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇന്നലെ രാത്രിയോടെ ഉമൈബയുടെ മൃതദേഹവുമായി വണ്ടാനത്ത് മെഡി. കോളേജിന് മുമ്പില്‍ ഇവര്‍ പ്രതിഷേധവും നടത്തിയിരുന്നു. നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഉമൈബയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് അന്വേഷണമാരംഭിച്ചത്.

കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘമാണ് അന്വേഷണമാരംഭിച്ചത്. ഫൊറൻസിക് അസോസിയേറ്റ് ഡോ. കൃഷ്ണൻ, ആർ എം ഒ ഡോ. ലക്ഷ്മി എന്നിവരുൾപ്പെട്ട ആഭ്യന്തര അന്വേഷണ സംഘം വെള്ളിയാഴ്ച റിപ്പോർട്ട് പ്രിൻസിപ്പാളിന് സമർപ്പിക്കും.സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

#Umaiba's #son #against #Vandanam #Medical #College

Next TV

Related Stories
KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

Nov 26, 2024 05:40 PM

KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

കേസ് അട്ടിമറിക്കാന്‍ ആദൂര്‍ പൊലീസ് തുടക്കത്തില്‍ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അപ്പീല്‍ പോകാനാണ്...

Read More >>
#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

Nov 26, 2024 05:33 PM

#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം...

Read More >>
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

Nov 26, 2024 05:05 PM

#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട്...

Read More >>
#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 04:13 PM

#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ്...

Read More >>
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
Top Stories










Entertainment News