കോഴിക്കോട് : (truevisionnews.com) സിപിഐ എം നേതാവ് സി എച്ച് കണാരനെതിരായ തെറ്റായ പരാമർശത്തിൽ ചാനലുകൾക്കെതിരെ നോട്ടീസ്.
റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും വക്കീൽ നോട്ടീസ്. നാദാപുരം എടച്ചേരിയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി കുഞ്ഞിക്കണ്ണനാണ് നോട്ടീസയച്ചത്.
സി എച്ച് കണാരനെതിരായ തെറ്റായ പരാമർശങ്ങൾക്കെതിരെയാണ് നിയമ നടപടി. സ്മൃതി പരുത്തിക്കാട്, സി ദാവൂദ് എന്നാവർക്കാണ് നോട്ടീസയച്ചത്.
പരാമർശങ്ങൾ പിൻവലിച്ച് ചാനലിലൂടെ ഖേദ പ്രകടനം നടത്തണമെന്നാണ് ആവശ്യം. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്.
കമ്യൂണിസ്റ്റ് പാർട്ടിയെ ബോധപൂർവ്വം ഇകഴ്ത്തി കാട്ടുന്നതിനാണ് ചരിത്ര വിരുദ്ധ വസ്തുത പ്രചരിപ്പിച്ചതെന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.
#Anti-#historical; #Notice #against #channels #false #reference #CHKanaran