#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
Nov 1, 2024 06:17 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മലപ്പുറം പള്ളിക്കൽ ബസാറിൽ റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ. പളളിക്കൽ ബസാർ സ്വദേശി ഹരീഷ് ആണ് പിടിയിലായത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

പള്ളിക്കൽ ബസാറിലെ ചോലക്കൽ ഫാസിൽ എന്നയാൾ നടത്തുന്ന റേഷൻ കടയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. റേഷൻ കടയിൽ നിന്നും ഈ മാസം അനുവദിച്ച സാധനങ്ങൾ വാങ്ങിച്ചതിനു ശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ട് ഇയാൾ കടയിലെത്തിയതായി കടയുടമ പറയുന്നു.

എന്നാൽ അനുവദനീയമായതിനെക്കാൾ കൂടുതൽ നൽകാൻ കഴിയില്ലെന്ന് കടയുടമ പറഞ്ഞു. ഇതോടെ ഇയാൾ കടയുമടമയെ ആക്രമിച്ച് സാധനങ്ങൾ കവരുകയായിരുന്നു.

20 കിലോയോളം അരിയും ആറ് പാക്കറ്റ് ആട്ടയുമാണ് കവർന്നതെന്നാണ് പറയുന്നത്. തുടർന്ന് കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. രണ്ടു വർഷം മുൻപ് പരാതി അന്വേഷിക്കാനെത്തിയ എസ്പിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.

നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ് പറയുന്നു.

#attacked #rationshop #owner #stole #goods #shop #Accused #custody

Next TV

Related Stories
#sexualassault |  സത്കാരത്തിനെന്ന് പറഞ്ഞ് താമസസ്ഥലത്തെത്തിച്ചു, ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; 12 വര്‍ഷം കഠിനതടവ്

Nov 1, 2024 08:56 AM

#sexualassault | സത്കാരത്തിനെന്ന് പറഞ്ഞ് താമസസ്ഥലത്തെത്തിച്ചു, ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; 12 വര്‍ഷം കഠിനതടവ്

പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ്...

Read More >>
#train | ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

Nov 1, 2024 08:47 AM

#train | ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥിയാണ്....

Read More >>
#thiroorsathish | 'കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും  പൊലീസിനോട് പറയും' - തിരൂർ സതീഷ്

Nov 1, 2024 08:12 AM

#thiroorsathish | 'കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയും' - തിരൂർ സതീഷ്

കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും...

Read More >>
#attack | കാർ പാർക്ക് ചെയ്യുന്നതിൽ തർക്കം; പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു

Nov 1, 2024 08:04 AM

#attack | കാർ പാർക്ക് ചെയ്യുന്നതിൽ തർക്കം; പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു

പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
#rain | ഇന്ന് അതിശക്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Nov 1, 2024 07:59 AM

#rain | ഇന്ന് അതിശക്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

Read More >>
Top Stories