#lightningstrike | വൻ തോതിൽ പുക: ഇടിമിന്നലിനെ തുടർന്ന് സ്റ്റെബിലൈസർ കത്തിയമർന്നു, പരിഭ്രാന്തിയിലായി വീട്ടുകാരും നാട്ടുകാരും

#lightningstrike | വൻ തോതിൽ പുക: ഇടിമിന്നലിനെ തുടർന്ന് സ്റ്റെബിലൈസർ കത്തിയമർന്നു, പരിഭ്രാന്തിയിലായി വീട്ടുകാരും നാട്ടുകാരും
Nov 1, 2024 06:54 AM | By VIPIN P V

ഇടുക്കി: (truevisionnews.com) ഇടുക്കിയിൽ വീട്ടിൽ ഇടിമിന്നലിനെ തുടർന്ന് സ്റ്റെബിലൈസർ കത്തിയമർന്നത് ഭീതി പരത്തി. വീട്ടിനുള്ളിൽ നിന്നും വൻ തോതിൽ പുക ഉയർന്നതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി.

എന്നാൽ പിന്നീട് അഗ്നി ബാധക്കോ വലിയ നാശനഷ്ടങ്ങൾക്കോ ഇടയുണ്ടാക്കാതെ പുകയടങ്ങിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്.

അടിമാലി ടൗണിനു സമീപം കാംകോ ജംഗ്ഷനിൽ പുളിയിലക്കാട്ട് കശ്യപിന്റെ വീട്ടിൽ വ്യാഴാഴ്ച സന്ധ്യയ്ക്കായിരുന്നു സംഭവം.

മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്രിഡ്ജിന് മുകളിൽ വച്ച് ഉപയോഗിച്ചിരുന്ന സ്റ്റെബിലൈസറിനകത്ത് നിന്നും ആണ് ആദ്യം പുക ഉയർന്നത്.

ഇതിനകത്തുള്ള വയറുകൾ പൂർണ്ണമായി കത്തിയമർന്നതോടെ വൻതോതിൽ കെട്ടിടത്തിൽ നിന്നും പുക ഉയർന്നു. ശക്തമായ പുകയ്ക്കൊപ്പം രൂക്ഷഗന്ധവും ഉയർന്നതോടെയാണ് പ്രദേശവാസികൾക്കിടയിൽ ഭീതി പരന്നത്.

നാട്ടുകാർ വിവരമറിയിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. മറ്റു വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് ഓഫീസർ അറിയിച്ചു.

#Massive #smoke #Stabilizer #catches #fire #lightningstrikes #panics #residents

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories