#AppleiPhone13Pro | ആപ്പിൾ ഐ ഫോൺ 13 പ്രോ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായി; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

#AppleiPhone13Pro | ആപ്പിൾ ഐ ഫോൺ 13 പ്രോ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായി; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി
Nov 1, 2024 07:46 AM | By VIPIN P V

പാലക്കാട്: (truevisionnews.com) ആപ്പിൾ ഐ ഫോൺ 13 പ്രോ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി.

പാലക്കാട് അലനെല്ലൂർ എടത്തനാട്ടുകര സ്വദേശിയും യുപി സ്കൂൾ സംസ്‌കൃതം അധ്യാപകനുമായ സഞ്ജയ് കൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഫോൺ ഉപയോഗിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ അപ്ഡേറ്റ് ചെയ്തതാണ് സഞ്ജയ്ക്ക് വിനയായത്.

ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായതോടെ ആപ്പിൾ കമ്പനിയുടെ ഒഫീഷ്യൽ സർവീസ് സെന്ററിൽ കൊടുത്തെങ്കിലും ശരിയാക്കി നൽകാത്തതിലും ജീവനക്കാരുടെ മോശം പെരുമാറ്റത്തെയും തുടർന്നാണ് ആപ്പിൾ കമ്പനിക്കെതിരെയും സർവിസ് സെന്ററിനെതിരെയും പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഫോൺ നന്നാക്കി നൽകാനോ അല്ലെങ്കിൽ ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചിലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവരിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ നേരിടിന്നുണ്ടെന്ന് സഞ്ജയ് പറഞ്ഞു. സഞ്ജയ് കൃഷ്ണന് വേണ്ടി അഡ്വ. മനു മോഹൻ ഹാജരായി.

#AppleiPhone13Pro #broke #months #purchase #Courtorder #compensate #customer

Next TV

Related Stories
#suicidenote | അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ആത്മഹത്യയെന്ന് പൊലീസ്

Nov 1, 2024 09:34 AM

#suicidenote | അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, ആത്മഹത്യയെന്ന് പൊലീസ്

സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന ആത്മഹത്യ കുറിപ്പ് പൊലീസ്...

Read More >>
#sexualassault |  സത്കാരത്തിനെന്ന് പറഞ്ഞ് താമസസ്ഥലത്തെത്തിച്ചു, ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; 12 വര്‍ഷം കഠിനതടവ്

Nov 1, 2024 08:56 AM

#sexualassault | സത്കാരത്തിനെന്ന് പറഞ്ഞ് താമസസ്ഥലത്തെത്തിച്ചു, ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; 12 വര്‍ഷം കഠിനതടവ്

പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ്...

Read More >>
#train | ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

Nov 1, 2024 08:47 AM

#train | ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

ലോജിസ്റ്റിക് ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥിയാണ്....

Read More >>
#thiroorsathish | 'കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും  പൊലീസിനോട് പറയും' - തിരൂർ സതീഷ്

Nov 1, 2024 08:12 AM

#thiroorsathish | 'കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയും' - തിരൂർ സതീഷ്

കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും...

Read More >>
#attack | കാർ പാർക്ക് ചെയ്യുന്നതിൽ തർക്കം; പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു

Nov 1, 2024 08:04 AM

#attack | കാർ പാർക്ക് ചെയ്യുന്നതിൽ തർക്കം; പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു

പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
Top Stories