മലപ്പുറം: (truevisionnews.com) വടകരയില്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍.
സര്‍വകക്ഷി യോഗ വിഷയത്തില്‍ യുഡിഎഫില്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഫോണ്‍ വഴി ചര്‍ച്ചകള്‍ നടത്തിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
'വടകരയില്‍ സെന്‍സിറ്റീവ് ആയ പ്രദേശങ്ങള്‍ ഉണ്ട്. രാഷ്ട്രീയമായി ഏറ്റുമുട്ടലുകളിലേക്ക് പോകാന്‍ പാടില്ല. പണ്ട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ കെ നായനാരും നാദപുരത്ത് സമാധാന സാഹചര്യം ഉണ്ടാക്കി.
തിരഞ്ഞെടുപ്പിനിടെ ചില പ്രചാരണങ്ങള്‍ നടന്നതായി പറഞ്ഞുകേള്‍ക്കുന്നു. അതൊരു പൊട്ടിത്തെറിയിലേക്ക് പോകാന്‍ പാടില്ല. മുന്‍കരുതല്‍ എടുക്കുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.
അവിടെ സമാധാനം നിലനിര്‍ത്തേണ്ടത് മുസ്ലിം ലീഗിന്റെയും ആവശ്യമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം ചെയ്താല്‍ അത് പൂര്‍ണ്ണമാവില്ല.' സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലപ്പുറം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ആവശ്യം ഗൗരവമായി ഉന്നയിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്.
കൂടുതല്‍ കുട്ടികള്‍ വിജയിക്കുന്നുമുണ്ട്. ഉന്നത പഠനത്തിനുള്ള അവസരം അവര്‍ക്ക് നിര്‍ബന്ധമാണ്. ജില്ലയില്‍ തന്നെ അതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം.
സീറ്റ് വര്‍ദ്ധിപ്പിച്ചുകൊണ്ട് മാത്രം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ബാച്ചുകളാണ് വര്‍ദ്ധിപ്പിക്കേണ്ടതന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
#SadiqaliShihabThangal #wants #call #allparty #meeting #Vadakara #soon #possible.