#accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

#accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്
May 14, 2024 02:14 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  ഇല്ലിക്കലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവാർപ്പ് സ്വദേശിയെ നെഞ്ചുവേദയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടിൽ മത്തായിയുടെ മകൻ ജോയി (62), ഓട്ടോറിക്ഷയിലെ യാത്രക്കാരൻ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പിൽ മണിയൻ (73) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കാറോടിച്ചിരുന്ന തിരുവാർപ്പ് ദ്വാരകാമയി വീട്ടിൽ ബാബുവിനെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിനു സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിനു സമീപത്തായാണ് അപകടം.

ചേർത്തലയിൽ നിന്നും ഇല്ലിക്കൽ പ്രദേശത്തെ ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകളിലേയ്ക്കു ഭക്ഷണവുമായാണ് രണ്ടുപേരും ഓട്ടോറിക്ഷയിൽ എത്തിയത്.

ഇല്ലിക്കൽ ചിന്മയ സ്‌കൂളിന്റെ ഭാഗത്ത് വച്ച് എതിർ ദിശയിൽ നിന്നും വരി തെറ്റിച്ചെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കാർ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേരുടെയും കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

മുൻപ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് കാറോടിച്ച ബാബു എന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ഇല്ലിക്കൽ റോഡിൽ നേരിയ ഗതാഗത തടസം ഉണ്ടായി.

#car #autorickshaw #collided #two #seriously #injured

Next TV

Related Stories
#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

Jan 20, 2025 05:17 PM

#sharonrajmurdercase | ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചുവരുത്തി, സ്നേഹം നടിച്ച് വിഷം കലർത്തിയ കഷായം കുടിക്കാൻ വെല്ലുവിളിച്ചു; വിധി പകര്‍പ്പ് പുറത്ത്

വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ...

Read More >>
#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം  ഫോണ്‍ ചെയ്യുന്നതിനിടെ

Jan 20, 2025 05:10 PM

#Fellintosea | സുഹൃത്തിനൊപ്പം കാപ്പാട് ബീച്ചിലെത്തിയ എത്തിയ പെൺകുട്ടി കടലിൽ വീണു, അപകടം ഫോണ്‍ ചെയ്യുന്നതിനിടെ

കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കടലിലേയ്ക്ക് വീണ്...

Read More >>
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം;  പ്രതി പിടിയിൽ

Jan 20, 2025 04:21 PM

#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ്...

Read More >>
Top Stories

Entertainment News