ചെറുതുരുത്തി (തൃശ്ശൂര്‍): (truevisionnews.com) കാറില്‍ കടത്തിയ 11,000-ത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി.ബെംഗളൂരുവില്‍നിന്നും തൃശ്ശൂരിലേക്ക് ഇന്നോവ കാറില്‍ ചാക്കിലാക്കി കൊണ്ടുവന്ന പായ്ക്കറ്റുകളാണ് ചെറുതുരുത്തി പോലീസ് കൊച്ചിന് പാലത്തിന് സമീപം പിടിച്ചെടുത്തത്.
ഒറ്റപ്പാലം പനമണ്ണ പഴനിക്കാവില്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ (39) പോലീസ് അറസ്റ്റുചെയ്തു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നിലവില്‍ അഞ്ച് ലക്ഷത്തോളം രൂപയിലധികം വില മതിപ്പുള്ളതാണ്.
ചെറുതുരുത്തി എസ്.ഐ. കെ.ആര്. വിനു, എ.എസ്.ഐ. പി.ജെ. സാജന്, പോലീസുകാരായ വിജയന്, ശ്രീകാന്ത്, സനല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
#11,000 #packets #of #banned #tobacco #products #were #seized #in #cheruthuruthi #person #was #arrested