#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

#arrested|രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്
May 11, 2024 05:36 PM | By Meghababu

ആലപ്പുഴ: (truevisionnews.com)അര്‍ത്തുങ്കല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും, 150 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും പിടികൂടിയെന്ന് എക്‌സൈസ്. സംഭവത്തില്‍ അര്‍ത്തുങ്കല്‍ സ്വദേശി ജോണ്‍ ജോസ് എന്ന യുവാവിനെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു.

ആലപ്പുഴ എക്‌സൈസ് ഐബി വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജേക്കബ്, ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍, സിവില്‍ എക്‌സൈസ്

ഓഫീസര്‍മാരായ ജോണ്‍സണ്‍ ജേക്കബ്, മോബി വര്‍ഗീസ്, സാജന്‍ ജോസഫ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ, ഡ്രൈവര്‍ രെജിത് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കുട്ടനാട് കൈനകരിയില്‍ നടത്തിയ പരിശോധനയില്‍ 55 ലിറ്റര്‍ ചാരായവും, 85 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തെന്നും എക്‌സൈസ് അറിയിച്ചു.

പ്രദീപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ചാരായവും കോടയും പിടിച്ചെടുത്തത്. ഇയാള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു.

എക്‌സൈസ് ഐബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഫാറൂഖ് അഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് തോമസ്, അരുണ്‍ എസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്മിത എന്‍എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ എസ് എന്‍ സന്തോഷ് എന്നിവരും പരിശോധനയുടെ ഭാഗമായി.

#Widespread #search #two #places #One #person #arrested, #75liters #ash #235liters #cannabisseized

Next TV

Related Stories
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories