ലണ്ടന്‍: (truevisionnews.com) മലയാളി നഴ്സ് ബ്രിട്ടനില്‍ മരിച്ചു. ബ്രിട്ടനിലെ പീറ്റര്‍ബറോയില്‍ എറണാകുളം പാറമ്പുഴ സ്വദേശിനിയായ സ്നോബി സനിലാണ് (44) ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയിലെത്തിയത്. സീനിയർ കെയറർ വീസയിൽ ബ്രിട്ടനിലെത്തിയ സ്നോബി കെയർഹോമിലായിരുന്നു ജോലി ചെയ്തിരുന്നത്.
സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭർത്താവ്: സനിൽ മാത്യു. ഏകമകൻ ആന്റോ സനിൽ.
സ്നോബിയുടെ സഹോദരി മോളിയും ഭർത്താവ് സൈമൺ ജോസഫും പീറ്റർബോറോയിൽ ഇവരുടെ അടുത്തുതന്നെയാണ് താമസം.
#Malayali #nurse #died #cancer