(truevisionnews.com) ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ വയോധികന് സിപിആര്‍ നല്കി ടിടിഇ.
ആമ്രപാലി എക്സ്പ്രസിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന 70-കാരനാണ് ഹൃദയാഘാതമുണ്ടായത്. റെയില്‍വേ മന്ത്രാലയമാണ് എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് ബിഹാറിലെ ഛപര റെയില്‍വേ സ്റ്റേഷനിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടത്.
അതേസമയം സിപിആര്‍ നല്കുമ്പോള് രോഗിക്ക് ബോധമുണ്ടായിരുന്നുവെന്നും അങ്ങനെയുള്ള ഒരാള്‍ക്ക് സിപിആര്‍ നല്‍കരുതെന്നും കാണിച്ച് ടിടിഇക്ക് നേരെ വിമര്‍ശനവും ഉയരുന്നുണ്ട്.
#TTE #administered #CPR #elderly #man #who #suffered #heart #attack #while #traveling #train.