#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
Dec 28, 2024 10:04 PM | By Jain Rosviya

കൊട്ടാരക്കര: (truevisionnews.com) ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും.

കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രാജൻ സ്ഥിരമായി മദ്യപിച്ച് എത്തി ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഭാര്യ മായ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന മണിയൻപിള്ള രജിസ്റ്റർ ചെയ്ത കേസ് സി.ഐ ന്യൂമാൻ അന്വേഷണം നടത്തി സി.ഐ ശിവപ്രകാശ് അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് ഹാജരാക്കുകയും ചെയ്തു.

പ്രധാന സാക്ഷികളായ ബന്ധുക്കൾ കൂറുമാറിയട്ടും പരിസരവാസിയും ദൃക്സാക്ഷിയായ മൂന്നാം സാക്ഷിയുടെ മൊഴിയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും ഡോക്ടർമാരോട് മായ പറഞ്ഞ മൊഴികളും നിർണായകമായി.

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി. 26 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ അഡീഷണൽ സാക്ഷി ഉൾപ്പെടെ 20 പേരെ വിസ്തരിച്ചു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ഡി.എസ്. സോനു ഹാജരായി. എ.എസ്.ഐ അഞ്ചുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.

#wife #killed #pouring #kerosene #fire #Husband #sentenced #life #imprisonment #fine

Next TV

Related Stories
#DCCtreasurerdeath | ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Dec 29, 2024 12:34 PM

#DCCtreasurerdeath | ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

കോൺഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാർ രേഖ...

Read More >>
#Sreenivasanthooneri | കലോത്സവത്തിന്റെ ഹൃദയമാകാൻ; 63-ാംമത് സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കിയത് ശ്രീനിവാസൻ തൂണേരിയുടെ തൂലിക

Dec 29, 2024 12:29 PM

#Sreenivasanthooneri | കലോത്സവത്തിന്റെ ഹൃദയമാകാൻ; 63-ാംമത് സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം ഒരുക്കിയത് ശ്രീനിവാസൻ തൂണേരിയുടെ തൂലിക

ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ ജാതിയതയ്ക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങളെയും...

Read More >>
#ArifMohammadKhan | സർക്കാരിന്റെ അനിഷ്ടം തുടരുന്നു; ഇനി ബിഹാറിൽ, ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

Dec 29, 2024 11:22 AM

#ArifMohammadKhan | സർക്കാരിന്റെ അനിഷ്ടം തുടരുന്നു; ഇനി ബിഹാറിൽ, ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും

വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ അഞ്ചു വർഷത്തിന് ശേഷമാണ് അദ്ദേഹം കേരളം...

Read More >>
#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'

Dec 29, 2024 11:22 AM

#akbalan | 'പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല'

കൊലപാതകം നടന്നത് സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു....

Read More >>
#accident |   കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ്  ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

Dec 29, 2024 10:34 AM

#accident | കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു

കോഴിക്കോട് കോടഞ്ചേരി തമ്പലമണ്ണയിൽ ഇന്നലെ രാത്രിയാണ്...

Read More >>
#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 29, 2024 10:21 AM

#ksrtcbus | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ കെ.എസ്.ആർ.ടി.സിയുടെ ഓവർടേക്ക്; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ...

Read More >>
Top Stories