ന്യൂഡൽഹി: (truevisionnews.com) ഗുസ്തി താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. മാർച്ചിൽ സോനിപതിൽ വെച്ച് നടന്ന ട്രയൽസിൽ ഉത്തേജക വിരുദ്ധ ഏജൻസിക്ക് യൂറിൻ സാമ്പിൾ നൽകാൻ വിസമ്മതിച്ചതാണ് നടപടിക്ക് കാരണം.
രോഹിത് കുമാറിനെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ സാമ്പിൾ നൽകാതെ പൂനിയ വേദി വിടുകയായിരുന്നു.
നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല.
നേരത്തെ ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ താരങ്ങളുടെ സമരത്തിന്റെ ഭാഗമായി പത്മശ്രീ അടക്കമുള്ള അവാർഡുകൾ തിരികെ നൽകി ബജ്‌റംഗ് പൂനിയ പ്രതിഷേധിച്ചരുന്നു.
#Suspension #wrestler #BajrangPunia; #action #AntiDopingCommittee