#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ

#ipl2024 | ഇതുകൊണ്ടൊക്കെയാണ് കോലി കിംഗ് ആവുന്നത്; രോഹിത്തും സഞ്ജുവും ഹാര്‍ദിക്കും നിരാശപ്പെടുത്തിയിടത്ത് കോലിയുടെ ഷോ
May 5, 2024 10:49 AM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ആഴ്ച്ചയാണ് പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത മിക്ക താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടു.

എന്നാല്‍ രസകരമായ മറ്റൊരു സംഭവമുണ്ടായിരുന്നു. ടീമിലെത്തിയ താരങ്ങളില്‍ പലരും തൊട്ടടുത്ത ഐപിഎല്‍ മത്സങ്ങളില്‍ നിരാശപ്പെടുത്തി.

ടീം പ്രഖ്യാപിച്ച് ശേഷം രണ്ട് മത്സരങ്ങളിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തിളങ്ങാനായില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ 4, 11 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകള്‍.

ടീം പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 10 റണ്‍സിന് പുറത്തായി.

പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 56 റണ്‍സെടുത്ത് ഫോമിലേക്ക് തിരിച്ചെത്തി. 0, 1 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയുടെ സ്‌കോറുകള്‍.

ആദ്യ ടി20 ലോകകപ്പ് കളിക്കാനൊരുന്ന മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ സഞ്ജു ബൗള്‍ഡാവുകയായിരുന്നു.

റണ്‍സൊന്നും നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ലോകകപ്പ് ടീമിലിടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ബൗള്‍ഡായത് ആരാധകര്‍ക്കും നിരാശയുണ്ടാക്കി.

ലോകകപ്പ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളായ യൂസ്വേന്ദ്ര ചാഹല്‍ വേണ്ടുവോളം അടിമേടിച്ചിരുന്നു. നാല് ഓവറില്‍ 62 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തിയിരുന്നു.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ജഡേജ നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്നോവര്‍ പന്തെറിഞ്ഞ ജഡേജ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

സീസണിലാദ്യമായി ചെന്നൈക്കായി പന്തെറിഞ്ഞ ശിവം ദുബെ ആകട്ടെ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ മടക്കി ഞെട്ടിച്ചെങ്കിലും പിന്നീട് 14 റണ്‍സ് വഴങ്ങി.

ലോകകപ്പ് ടീമിലെ മൂന്നാം പേസറായ അര്‍ഷ്ദീപ് സിംഗാകട്ടെ നാലോവര്‍ എറിഞ്ഞ് 52 റണ്‍സ് വഴങ്ങി.

അടുത്തത് കോലിയുടെ ഊഴമായിരുന്നു. ടീം പ്രഖ്യാപിച്ചതിന് ശേഷം ഇന്നലെയാണ് കോലി ആദ്യ മത്സരം കളിക്കാനെത്തിയത്.

ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 27 പന്തില്‍ 42 റണ്‍സാണ് കോലി നേടിയത്. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

എന്തായാലും മറ്റുള്ളവരെ പോലെ ആയില്ല കോലി. മുഹമ്മദ് സിറാജും ഫോമിലേക്ക് തിരിച്ചെത്തി.

നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് സിറാ് നേടിയത്. മത്സരത്തിലെ താരമായതും സിറാജ് തന്നെ.

#why #Kohli #king; #show #Rohit, #Sanju #Hardik #disappointed

Next TV

Related Stories
#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം

Nov 26, 2024 11:30 AM

#ODI | ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ബിഹാറിനെ തകർത്ത് കേരളം

26 റൺസെടുത്ത ലക്ഷിത ജയനും 25 റൺസെടുത്ത റെയ്ന റോസും കേരള ബാറ്റിങ് നിരയിൽ...

Read More >>
#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

Nov 25, 2024 02:28 PM

#bordergavaskartrophy | പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം; ഓസീസിനെ 295 റൺസിന് തകർത്തു

ബോർഡർ ഗവാസ്കർ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ...

Read More >>
#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

Nov 24, 2024 11:53 AM

#SyedMushtaqAliTrophy2024 | സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നിൽക്കെ കേരളം...

Read More >>
#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

Nov 24, 2024 09:08 AM

#Cricket | തീയായ് ജയ്‌സ്വാൾ; ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയുമായി ജയ്സ്വാൾ

ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തിയാണ് ജയ്സ്വാൾ...

Read More >>
#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

Nov 24, 2024 07:05 AM

#Blasters | തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​രാ​ജ​യ​ങ്ങ​ൾ; ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈക്കെതിരെ

ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ന്റെ സ്വന്തം തട്ടകമായ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.30നാണു...

Read More >>
Top Stories