വടക്കഞ്ചേരി: ( www.truevisionnews.com ) മംഗലംഡാമിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് ബൂത്ത് പ്രസിഡന്റിന്റെ കാൽ തല്ലിയൊടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് എ-ഐ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഐ ഗ്രൂപ് നേതാവും 102ാം ബൂത്ത് പ്രസിഡന്റുമായ പൂതംകോട് ചിറവയൽ ബെന്നിയുടെ (57) കാലാണ് തല്ലിയൊടിച്ചത്.
ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം മംഗലംഡാം പൊലീസ് കേസെടുത്തു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബൂത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവം.
#booth #presidents #leg #injured #congress #group #fights