#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ

#repolling |വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് കമീഷൻ
May 9, 2024 01:02 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com)   വോട്ടിങ് യന്ത്രങ്ങൾ തീപിടത്തത്തിൽ നശിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ.

വോട്ടിങ് യന്ത്രങ്ങളുമായി നീങ്ങുകയായിരുന്ന ബസിന് തീപിടിച്ചാണ് ഇ.വി.എമ്മുകൾ നശിച്ചത്. ബസിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാത രക്ഷപ്പെട്ടു.

മധ്യപ്രദേശിലെ ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് വെള്ളിയാഴ്ച റീപോളിങ് നടക്കുക. ചൊവ്വാഴ്ച രാത്രിയാണ് വോട്ടിങ് യന്ത്രങ്ങൾ തീപിടിത്തത്തിൽ നശിച്ചത്.

ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ റീപോളിങ്ങിന് ഉത്തരവിട്ടത്. ചിക്ഹിലിമൽ, ദൂദർ റായത്, കുന്ത റായത്, രാജ്പൂർ നിയമസഭ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലാണ് റീപോളിങ് നടക്കുക.

റീപോളിങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. പോളിങ് ബൂത്തുകൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യനിരോധനം ഏർപ്പെടുത്തിയെന്നും കലക്ടർ അറിയിച്ചു.

ഗൗല ഗ്രാമത്തിൽ വെച്ചാണ് വോട്ടിങ് യന്ത്രങ്ങളുമായി വന്ന ബസിന് തീപിടിച്ചത്. 36 പേർ ബസിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും രക്ഷപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലാണ് ബേത്തൂലിൽ വോട്ടെടുപ്പ് നടന്നത്.

#Voting #machines #destroyed #fire #commission #ordered #repolling #four #booths

Next TV

Related Stories
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
Top Stories