#MPAbdussamadSamadani | എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു

#MPAbdussamadSamadani | എയർ ഇന്ത്യ സമരം: അടിയന്തര നടപടി ആവശ്യപ്പെട്ട് സമദാനി വ്യോമയാന മന്ത്രിക്ക് ഇ-മെയിൽ അയച്ചു
May 9, 2024 04:54 PM | By VIPIN P V

(truevisionnews.com) എയർ ഇന്ത്യ എക്പ്രസിലെ ജീവനക്കാർ നടത്തുന്ന സമരത്തെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.പി അബ്ദുസ്സമദ് സമദാനി സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയിൽ സന്ദേശം അയച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികളായതിനാൽ അവർക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏർപ്പെടുത്തണമെന്ന് ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസിന്റേത്. ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സർവീസാണിത്.

സർവീസ് റദ്ദാക്കിയതിനാൽ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നത്. കേരളീയരായ പ്രവാസികൾക്ക് വലിയ ദുരിതം നൽകിക്കൊണ്ടാണ് സർവീസുകൾ റദ്ദാക്കിയത്.

വിമാന സർവീസുകൾ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കപ്പെടുകയുണ്ടായി.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാർക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണം.

പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴിൽപരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സർവീസ് റദ്ദാക്കൽ നടപടിയെന്നും സമദാനി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

#AirIndiastrike: #Samdani #sends #email #aviation #minister #seeking #immediate #action

Next TV

Related Stories
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident |  മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

May 20, 2024 04:21 PM

#accident | മുട്ട ലോറി മറിഞ്ഞു; കാണാന്‍ വന്ന സൈക്കിള്‍ യാത്രികന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

പരിക്കേറ്റ കൃഷ്ണനെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും 10.30-ഓടെ...

Read More >>
Top Stories