#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

#ഈ രോ​ഗമുണ്ടോ, മദ്യപിച്ചില്ലെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!
May 9, 2024 12:43 PM | By Susmitha Surendran

(truevisionnews.com)  മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും, ഉറപ്പാണ്. ബ്രീത്ത് അനലൈസറിൽ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ലെന്ന് എല്ലാവർക്കുമറിയാം.

എന്നാൽ, ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെങ്കിലും ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുന്ന ഒരു ​രോ​ഗമുണ്ട്, ഓട്ടോ ബ്രൂവറി സിൻഡ്രം അഥവാ എബിഎസ്!

മദ്യപിച്ചില്ലെങ്കിലും മദ്യപരുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ദുരവസ്ഥയാണ് എബിഎസ് രോ​ഗികളുടേത്. ഈ രോ​ഗമുള്ളവരുടെ ശരീരം തന്നെ വയറിലും കുടലിലുമൊക്കെയായി എത്തനോള്‍ അഥവാ മദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കും.

ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്‌മാണുക്കളാണ്‌ കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു കാരണം.

ഏത്‌ പ്രായത്തില്‍പ്പെട്ടവര്‍ക്കും ഈ രോഗം വരാം. പ്രമേഹം, അമിതവണ്ണം, പ്രതിരോധശേഷിയെയോ വയറിന്റെ ആരോഗ്യത്തെയോ ബാധിക്കുന്ന രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക്‌ എബിഎസ് വരാനുള്ള സാധ്യത കൂടുതലാണെന്ന്‌ നോയിഡ യഥാര്‍ത്ഥ്‌ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ ഗ്യാസ്‌ട്രോഎന്ററോളജിസ്‌റ്റ്‌ ഡോ. മനീഷ്‌ കെ. തോമര്‍ പറയുന്നതായി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ചെറുകുടലിലെ സാക്രോമൈസിസ്‌ സെര്‍വീസിയെ പോലുള്ള യീസ്‌റ്റുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന അസന്തുലനമാണ് മുതിര്‍ന്നവരില്‍ എബിഎസിലേക്ക്‌ നയിക്കുന്ന അവസ്ഥയുണ്ടാക്കുന്നത്.

കുഴഞ്ഞ സംസാരം, ആശയക്കുഴപ്പം, ചര്‍മ്മം ചുവന്ന്‌ തുടുക്കല്‍ തുടങ്ങി മദ്യപാനശേഷം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എല്ലാം തന്നെ എബിഎസ്‌ രോഗികള്‍ക്കും ഉണ്ടാകാം. അതിസാരം, ഗ്യാസ്‌ കെട്ടല്‍, വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളും രോ​ഗികളിൽ പ്രകടമാകും.

#disease #you #caught #police #check #even #you #are #not #drunk!

Next TV

Related Stories
#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

May 20, 2024 11:35 AM

#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ്...

Read More >>
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

May 19, 2024 10:06 PM

#Vote | ബിജെപിക്ക് വേണ്ടി എട്ട് തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട്...

Read More >>
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
Top Stories