#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
Apr 24, 2024 11:45 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് നേരിട്ടത്. മികച്ചപ്രവർത്തനം കാഴ്ച വയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇടത് മുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി.

ഒരിക്കലും അനുകൂലിക്കാത്തവർ വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം വിഭാഗത്തിനെതിരായി വർഗീയ കലാപം ഇളക്കിവിടാവുന്ന വിധം മതഭ്രാന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി പച്ചയായി വർഗ്ഗീയത പറയുന്നു.

പ്രധാനമന്ത്രിയുടെ നടപടി സമനില തെറ്റൽ മാത്രമല്ല, വർഗ്ഗീയ ഭ്രാന്ത് കൂടിയാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോൽവി ഭയമാണ് ഇതിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാഷ്ട്രീയം വിട്ട് മതവിദ്വേഷത്തിലേക്ക് പോകുന്നു.

പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.

വടകരയിലെ അശ്ലീല സംഘത്തെ കോൺഗ്രസ് നേതൃത്വവും സ്ഥാനാർത്ഥിയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച എം വി ഗോവിന്ദന്‍, കേരളത്തിൽ ജയിക്കുന്ന ആദ്യ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

#Abusive #remarks #RahulGandhi; #MVGovindan #defends #PVAnwar

Next TV

Related Stories
#KCVenugopal | രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ - കെ സി വേണുഗോപാൽ

May 30, 2024 04:23 PM

#KCVenugopal | രാജ്യം ഭരിക്കുന്നത് ഗോഡ്‌സെയെ കുറിച്ച് മാത്രം ആലോചിക്കണമെന്ന് ആഗ്രഹമുള്ളവർ - കെ സി വേണുഗോപാൽ

ജൂൺ നാലിന് ശേഷം മോദിക്ക് ഒഴിവുസമയം ലഭിക്കുമ്പോൾ മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണം. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ...

Read More >>
#Kmuraleedharan |  കാഫിർ പ്രയോഗം അന്വേഷണം ഇഴയുന്നത് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സമ്മർദ്ദത്താൽ -കെ മുരളീധരൻ

May 30, 2024 03:38 PM

#Kmuraleedharan | കാഫിർ പ്രയോഗം അന്വേഷണം ഇഴയുന്നത് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സമ്മർദ്ദത്താൽ -കെ മുരളീധരൻ

'ആരുടെയൊക്കെയോ സമ്മർദത്തിന്റെ ഫലമായി പോലീസ് കേസ് എടുക്കുന്നില്ലെന്നും എം എസ് എഫ് പ്രവർത്തകൻ തന്നെ തന്റെ പേരിൽ വ്യാജ വാർത്ത വന്നിട്ടുണ്ടെന്ന്...

Read More >>
#MVGovindan | ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല; തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത് - എം വി ഗോവിന്ദൻ

May 30, 2024 12:28 PM

#MVGovindan | ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല; തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത് - എം വി ഗോവിന്ദൻ

വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം നിരന്തരം ഉണ്ടാകും.അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകും.പ്രതിഷേധങ്ങളെ...

Read More >>
#Congress | 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്

May 30, 2024 12:15 PM

#Congress | 48 മണിക്കൂറിനുള്ളിൽ ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കോൺഗ്രസ്

പുതിയ പാർട്ടികളുടെ വരവിൽ ഉൾപ്പടെ ഹൈക്കമാൻഡ് നിർണായക തീരുമാനങ്ങളെടുക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എഴാംഘട്ട...

Read More >>
#VDSatheesan | ഗാന്ധിയും നെഹ്റുവും കാണിച്ച വഴികൾ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല - വി.ഡി. സതീശൻ

May 30, 2024 11:10 AM

#VDSatheesan | ഗാന്ധിയും നെഹ്റുവും കാണിച്ച വഴികൾ മോദിക്കും സംഘ്പരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല - വി.ഡി. സതീശൻ

മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി...

Read More >>
#KSudhakaran | അലോഷ്യസിനെ മാറ്റാൻ ആലോചന നടന്നു; മദ്യപിച്ച് തമ്മിൽ തല്ലിയത് പാർട്ടിക്ക് നാണക്കേട് - സുധാകരൻ

May 30, 2024 08:38 AM

#KSudhakaran | അലോഷ്യസിനെ മാറ്റാൻ ആലോചന നടന്നു; മദ്യപിച്ച് തമ്മിൽ തല്ലിയത് പാർട്ടിക്ക് നാണക്കേട് - സുധാകരൻ

കെഎസ്‍യുവിൽ പുതിയ ജില്ലാ ഭാരവാഹികള്‍ വന്ന ശേഷമുള്ള തര്‍ക്കങ്ങളാണ് തല്ലിലേക്ക് എത്തിച്ചതെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ...

Read More >>
Top Stories

GCC News