#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍

#MVGovindan | രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി വി അന്‍വറിനെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
Apr 24, 2024 11:45 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് നേരിട്ടത്. മികച്ചപ്രവർത്തനം കാഴ്ച വയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇടത് മുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി.

ഒരിക്കലും അനുകൂലിക്കാത്തവർ വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ.

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം വിഭാഗത്തിനെതിരായി വർഗീയ കലാപം ഇളക്കിവിടാവുന്ന വിധം മതഭ്രാന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി പച്ചയായി വർഗ്ഗീയത പറയുന്നു.

പ്രധാനമന്ത്രിയുടെ നടപടി സമനില തെറ്റൽ മാത്രമല്ല, വർഗ്ഗീയ ഭ്രാന്ത് കൂടിയാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോൽവി ഭയമാണ് ഇതിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാഷ്ട്രീയം വിട്ട് മതവിദ്വേഷത്തിലേക്ക് പോകുന്നു.

പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.

വടകരയിലെ അശ്ലീല സംഘത്തെ കോൺഗ്രസ് നേതൃത്വവും സ്ഥാനാർത്ഥിയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച എം വി ഗോവിന്ദന്‍, കേരളത്തിൽ ജയിക്കുന്ന ആദ്യ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

#Abusive #remarks #RahulGandhi; #MVGovindan #defends #PVAnwar

Next TV

Related Stories
#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

Jul 26, 2024 04:30 PM

#KSurendran | സർക്കാരിൻ്റെ നരേറ്റീവിന് പ്രതിപക്ഷം കുടപിടിക്കുന്നു -കെ.സുരേന്ദ്രൻ

അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ...

Read More >>
#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

Jul 26, 2024 02:53 PM

#Congress | മിഷൻ 2025ന്റെ പേരിൽ കോൺ​ഗ്രസിൽ തർക്കം മുറുകുന്നു; ഇന്നത്തെ യോ​ഗത്തിൽ വിട്ടുനിന്ന് വി ഡി സതീശൻ

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍...

Read More >>
#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

Jul 25, 2024 10:53 PM

#VDSatheesan | 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നു: കെപിസിസി യോഗത്തിൽ വി ഡി സതീശനെതിരെ കടുത്ത വിമർശനം

വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം...

Read More >>
#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

Jul 25, 2024 03:08 PM

#VDSatheesan | ‘രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണം; കര്‍ണാടകയ്ക്ക് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’

രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍...

Read More >>
#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jul 23, 2024 07:46 PM

#PKKunhalikutty | പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല. ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം...

Read More >>
Top Stories