ബറേലി: ( www.truevisionnews.com ) വെല്ലുവിളികളെ അതിജീവിച്ച് 12-ാം ക്ലാസ് പരീക്ഷ പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ ഒരു പതിനേഴുകാരി.
കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനിൽ നിന്നുവീണ് ഈ പെൺകുട്ടിക്ക് തന്റെ കൈകാലുകൾ നഷ്ടമായത്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 10-ന് സിബി ഗഞ്ച് ടൗണിലെ ഒരു കോച്ചിംഗ് സെൻ്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
പീഡനശ്രമം തടഞ്ഞതിനെ തുടർന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകൾ നഷ്‌ടമായ പെൺകുട്ടി നവംബർ 12-ന് ആശുപത്രി വിട്ടു. പക്ഷേ അവൾ തളർന്നില്ല, പരീക്ഷകൾക്ക് തയാറെടുക്കാൻ തുടങ്ങി.
ഡോക്ടറാവുക എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിച്ചു. 63.8% മാർക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്.
"ഒരു കൈകൊണ്ട് ഡയഗ്രമുകൾ നിർമ്മിക്കാനുൾപ്പെടെ ഞാൻ പാടുപെടുകയായിരുന്നു. എന്നാൽ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിൻ്റെ സഹായത്താൽ എനിക്ക് തടസ്സങ്ങൾ തരണം ചെയ്യാൻ കഴിഞ്ഞു. എനിക്ക് കൃത്രിമ കൈകാലുകൾ ലഭ്യമാക്കാനുള്ള സർക്കാർ സഹായത്തിൽ നന്ദിയുണ്ട്'', പെൺകുട്ടി വ്യക്തമാക്കി.
#girl #who #lost #legs #arm #passes #boards #with #first #division