#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

#ShafiParambil | വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ
Apr 23, 2024 07:35 PM | By Susmitha Surendran

(truevisionnews.com)   വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ.

രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു.

24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം.

മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങിയത്.

#Accused #spreading #fake #video #filed #complaint #against #MVGovindan #KKShailajak #DGP #ShafiParambil

Next TV

Related Stories
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

Jun 17, 2025 08:32 PM

റോഡരികില്‍ നിർത്തിയിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരിക്ക് പരിക്ക്

കുറുവിലങ്ങാട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തനിയെ ഉരുണ്ടുനീങ്ങി....

Read More >>
സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

Jun 17, 2025 08:24 PM

സന്തോഷവാർത്ത ...; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി....

Read More >>
Top Stories