ചുംബനം ശെരിക്കും ഏറ്റു...; പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ചയാൾ കടിയേറ്റ് ഗുരുതരാവസ്ഥയിൽ

ചുംബനം ശെരിക്കും ഏറ്റു...;  പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ചയാൾ കടിയേറ്റ് ഗുരുതരാവസ്ഥയിൽ
Jun 17, 2025 08:55 PM | By Susmitha Surendran

ലഖ്നൗ: (truevisionnews.com) വൈറലാകാൻ പാമ്പിനെ ചുംബിക്കുന്ന റീൽസ് ചിത്രീകരിച്ചയാൾ കടിയേറ്റ് ഗുരുതരാവസ്ഥയിൽ. ജിതേന്ദ്ര കുമാർ(50) എന്ന കർഷകനാണ് പാമ്പിന്റെ കടിയേറ്റത്. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. ചുംബിക്കാൻ ശ്രമിച്ചപ്പോൾ പാമ്പ് നാവിൽ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കൃഷിസ്ഥലത്തിന് സമീപത്തെ മതിലിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് സംഭവസ്ഥലത്തെത്തിയ ജിതേന്ദ്ര കുമാർ പാമ്പിനെ പിടികൂടി. 'അയാൾ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവിൽ കടിച്ചു. അതോടെ ജിതേന്ദ്ര കുമാർ പാമ്പിനെ കൈവിട്ടു', ഗ്രാമത്തലവൻ ജയ്കിരത് സിങ് പറഞ്ഞു.

ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. ആദ്യം ജിതേന്ദ്ര കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില വഷളായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

man who filmed himself kissing snake critical condition after being bitten.

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall