കൽപ്പറ്റ: (truevisionnews.com) എൻഡിഎ വയനാട് പാർലമെന്റ് മണ്ഡലം വികസനരേഖയുടെ പ്രകാശനം സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നിർവഹിച്ചു.
വയനാടിന്റെ സമഗ്ര വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നയമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അതാണ് നരേന്ദ്രമോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് മലയിൽ, സന്ദീപ് വാര്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വികസനരേഖയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ
മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം.
വയനാട്ടിൽ എംയിസ് നിലവാരത്തിലുള്ള മെഡിക്കൽ കോളേജ്.
പാരമ്പര്യ ചികിത്സാ രീതികൾക്ക് പ്രോത്സാഹനം.
ചുരത്തിലെ കുരുക്കിന് പരിഹാരമായി ബദൽ പാത.
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ.
കൃഷിഭൂമിയിലെ വന്യജീവി ശല്ല്യം ഇല്ലാതാക്കാൻ സാങ്കേതികവിദ്യകളുടെ സഹായം.
കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം.
പാരമ്പര്യ തനത് വിളകൾക്ക് ആഗോള വിപണി.
24 മണിക്കൂറും അതിവേഗ ഇന്റർനെറ്റ്.
ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സമഗ്രമായ പ്രവർത്തനം.
ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം.
കേന്ദ്ര പദ്ധതികളിലൂടെ സ്കൂൾ, കോളേജുകളുടെ ഉന്നത നിലവാരം.
മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ വയനാട് ഒരു ആഗോള ടൂറിസ്റ്റ് കേന്ദ്രം.
പൈതൃക തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനവും സംരക്ഷണവും.
ചന്ദ്രഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം.
#Alternative #road #Wayanad; #NDA #released #development #document