വീട്ടിൽ ഇരുന്നോളൂ ....: അതിതീവ്ര മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വീട്ടിൽ ഇരുന്നോളൂ ....: അതിതീവ്ര മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി
Jun 18, 2025 05:58 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് (ജൂണ്‍ 18) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ബുധനാഴ്ച അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെൻ്റ് യു.പി.എസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽ.പി. സ്കൂൾ, വേളൂർ ഗവൺമെൻ്റ് എൽ.പി. സ്കൂൾ, ചിപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യു.പി. സ്കൂൾ എന്നീ സ്കൂളുകൾക്കുമാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായത്.



Heavy rain holiday educational institutions today

Next TV

Related Stories
ഇതെങ്ങനെ അകത്തെത്തി .....!  ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

Jun 18, 2025 11:46 AM

ഇതെങ്ങനെ അകത്തെത്തി .....! ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം...

Read More >>
ബോധം പോയി തുടങ്ങിയോ? ഇലക്ട്രിക്ക് സ്കൂട്ടറിന് 'വിചിത്ര പിഴ' ചുമത്തി മംഗലപുരം പൊലീസ്

Jun 18, 2025 11:05 AM

ബോധം പോയി തുടങ്ങിയോ? ഇലക്ട്രിക്ക് സ്കൂട്ടറിന് 'വിചിത്ര പിഴ' ചുമത്തി മംഗലപുരം പൊലീസ്

കൊല്ലം സ്വദേശിയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴ ചുമത്തി...

Read More >>
Top Stories