വഡോദര: (truevisionnews.com) കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17കാരന്‍ കുത്തിക്കൊലപ്പെടുത്തി.
ഏപ്രില്‍ 17ന് വഡോദര ദിവ്അലിപുര ഏരിയയിലാണ് സംഭവം.ദിശാന്ത് രാജ്‍പുത്(19) ആണ് കൊല്ലപ്പെട്ടത്.
കാമുകിയില്ലെന്ന രാജ്‍പുതിന്‍റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ 17കാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.
രാജ്‍പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്ത് രഞ്ജിത് മാലിയോടൊപ്പം ദീവാലിപുര ഗാർഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു.
17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുരം കോടതി സമുച്ചയത്തിന് സമീപം രാജ്‍പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജ്‍പുത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളും പ്ലസ് ടു വിദ്യാര്‍ഥികളാണ്.
#-year-#old #stabbed #death #friend #teased #girlfriend