#UDF | ആവേശം വാനോളം; കണ്ണൂരിൽ കൊട്ടിക്കലാശത്തിന് യുഡിഎഫ് സജ്ജം

#UDF | ആവേശം വാനോളം; കണ്ണൂരിൽ കൊട്ടിക്കലാശത്തിന് യുഡിഎഫ് സജ്ജം
Apr 23, 2024 01:29 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) ആവേശം വാനോളമുയര്‍ത്തി അവസാനഘട്ട പര്യടനത്തിലേക്ക് യുഡിഎഫ്.

പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി കെ.സുധാകരനും യുഡിഎഫ് ക്യാമ്പും.

ധര്‍മ്മടം, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പര്യടന തിരക്കിലായിരുന്നു കെ.സുധാകരന്‍. ബാന്റുമേളവും മുദ്രവാക്യം വിളികളുമായി സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടി.


ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പര്യടനം മമ്മാക്കുന്നില്‍ ഉദ്ഘാടനം ചെയ്തു. നയിച്ചലത്ത് മുക്ക്, മുഴപ്പിലങ്ങാട്, പാച്ചാക്കര, ചാത്തോടം, സ്വാമികുന്ന്, ഒഴയില്‍ഭാഗം, എരുവട്ടി, പറമ്പായി, അണ്ടലൂര്‍ എന്നിവിടങ്ങളിലെ പര്യടനം ശേഷം ഉച്ചയോടെ മമ്പറം ടൗണില്‍ സമാപിച്ചു.

ഉച്ചതിരിഞ്ഞ് പടിക്കച്ചാലില്‍ നിന്നും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിന് തുടക്കമായി 22ത്തോളം സ്ഥലങ്ങളിലെ സ്വീകരത്തിന് ശേഷം രാത്രിയോടെ എടയന്നൂര്‍ സമാപിച്ചു.

നേതാക്കളായ കെ ജയന്ത്, ആലിപ്പറ്റ ജമീല, എംഎല്‍എമാരായ മാത്യു കുഴല്‍നാടനും, ചാണ്ടി ഉമ്മനും, ഉമാതോമസും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങിളിലെ യോഗങ്ങളില്‍ പങ്കെടുത്തു പ്രസംഗിച്ചു.

പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ 24ന് കെ.സുധാകരന്റെ റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് യുഡിഎഫ് ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 2.30ന് കണ്ണൂര്‍ സിറ്റി,3.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാള്‍,4.30ന് സ്റ്റേഡിയം കോര്‍ണര്‍, വൈകുന്നേരം 5.30ന് ഫോര്‍ട്ട് റോഡ് സ്‌റ്റേറ്റ് ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും എത്തിച്ചേരും.

പരമാവധി പ്രവര്‍ത്തകരേയും നേതാക്കളെയും അണിനിരത്തി യുഡിഎഫിന്റെ ശക്തിപ്രകടനമാക്കി മാറ്റി അരങ്ങ് കൊഴുപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് ക്യാമ്പ് ആസൂത്രണം ചെയ്യുന്നത്.

രാഹുല്‍ ഗാന്ധി, ഡി.കെ.ശിവകുമാര്‍, പണക്കാട് തങ്ങള്‍,പികെ. കുഞ്ഞാലികുട്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഉള്‍പ്പെടെ കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിയത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഊര്‍ജ്ജം വലിയ ആത്മവിശ്വാസം പകരുന്നതാണ്.

കള്ളവോട്ടും ബൂത്ത്പിടിത്തവുമായി വളഞ്ഞവഴിയിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് സിപിഎം ശ്രമം. അതിനെയെല്ലാം അതിജീവിച്ച് ജനപിന്തുണയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂല തരംഗം തീര്‍ക്കുമെന്ന ഉറച്ച വിശ്വാസമാണ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്.

ധർമ്മടം നിയോജക മണ്ഡലത്തിൽ കെ.സുധാകരൻ്റെ മൂന്നാ ഘട്ട പര്യടനം. മമ്മാക്കുന്നിൽ എ ഐ സി സി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ,  ഇ പി ശംസുദ്ധീൻ ,എൻ പി ശ്രീധരൻ, എം കെ മോഹനൻ, വി ആർ ഭാസ്കരൻ ,എൻ കെ റഫീഖ് മാസ്റ്റർ,

കെ വിജയരാജൻ, കെ ഒ സുരേന്ദ്രൻ, റശീദ് കവ്വായി, സുരേഷ് മാവില, സത്യൻ വണ്ടിച്ചാലിൽ, റിജിൽ മാക്കുറ്റി, ജയചന്ദ്രൻ ഫർഹാൻ മുണ്ടേരി, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു .

#get #excited; #UDF #ready #Kottikalasa #Kannur

Next TV

Related Stories
#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

May 25, 2024 06:09 AM

#loksabhaelection2024 | ഇന്ത്യൻ ജനത ഇന്ന് ആറാംഘട്ട വിധികുറിക്കും; മൊത്തം 58 മണ്ഡലങ്ങൾ, ദില്ലിയും ഹരിയാനയും സമ്പൂർണ വിധി കുറിക്കും

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും ഇന്ത്യ...

Read More >>
#LokSabhaElection2024 | അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം; 60 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും

May 20, 2024 08:19 PM

#LokSabhaElection2024 | അഞ്ചാം ​ഘട്ടത്തിലും തണുപ്പൻ പ്രതികരണം; 60 ശതമാനം പോലും പിന്നിടിനാകാതെ പല മണ്ഡലങ്ങളും

ബിജെപി സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗിൻറെ സഹോദരൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ഭീഷണിപ്പെടുത്തുകയാണെന്ന് വോട്ടർമാരെ മാധ്യമങ്ങൾക്ക് രാഹുൽ...

Read More >>
#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

May 20, 2024 07:48 AM

#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ...

Read More >>
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
Top Stories