കഞ്ഞിക്കുഴി: (truevisionnews.com) പിതാവിന്റെ പേരില്‍ അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്‍ചാണ്ടി ട്രൈബല്‍ കോളനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകന്‍ ചാണ്ടി ഉമ്മന്‍. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് വേണ്ടിയാണ് പുതുപ്പള്ളി എം.എല്‍.എയായ ചാണ്ടി ഉമ്മന്‍ പ്രചാരണം നടത്തിയത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി കോളനിയാണ് ഉമ്മന്‍ചാണ്ടി കോളനി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന കാലം മുതല്‍ കോളനിയിലെ ജനങ്ങളുമായി വലിയ ആത്മബന്ധം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു.
ഇവിടത്തെ ജനങ്ങള്‍ തനിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഇവിടത്തെ ജനങ്ങള്‍ക്ക് വീടും പട്ടയവും ലഭിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
ജപ്തിഭീഷണി നേരിട്ടവര്‍ക്കും ഉമ്മന്‍ചാണ്ടി തന്റെ സഹായഹസ്തം നീട്ടി. മഴുവടി നിവാസികള്‍ക്ക് തന്റെ പിതാവിനോടുള്ള സ്‌നേഹമാണ് ഇവിടെ എത്തിയപ്പോള്‍ തനിക്കും ലഭിക്കുന്ന തെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ ഗോത്രസമൂഹത്തിന്റെ പാരമ്പര്യം അനുസരിച്ച് ഏഴ് ദിവസം നോമ്പും വ്രതവും കോളനിനിവാസികള്‍ അനുഷ്ഠിച്ചിരുന്നു.
അദ്ദേഹത്തിന്റെ നാല്‍പ്പതാം ഓര്‍മദിനത്തില്‍ ഇവര്‍ പുതുപ്പള്ളി പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദര്‍ശിക്കുകയും ചെയ്തു.തന്റെ പിതാവ് ഇടപെട്ടതുപോലെ മഴുവടി നിവാസികളുടെ എല്ലാ വിഷയങ്ങളിലും താന്‍ തുടര്‍ന്ന് ഇടപെടുമെന്ന് ചാണ്ടി ഉമ്മന്‍ ഉറപ്പുനല്‍കി.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ വട്ടശേരിയില്‍ അധ്യക്ഷത വഹിച്ചു. എം.എന്‍.ഗോപി, എ.പി.ഉസ്മാന്‍, അഗസ്തി അഴകത്ത്, അപ്പച്ചന്‍ ഏറത്ത്, വര്‍ഗീസ് സക്കറിയ, സുകുമാരന്‍ കുന്നുംപുറത്ത്, രാജേശ്വരി രാജന്‍, ടോമി താണോലില്‍, ഷീബാ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
#Chandy #Oommen #Campaigns #Chandy #Oommen #Colony #Kanjikkuzhi
