#death |കണ്ണീരിൽ കുതിർന്ന് 10 വയസുകാരിയുടെ ജന്മദിനാഘോഷം; പ്രശ്നമുണ്ടായത് കേക്കിൽ നിന്നുതന്നെയെന്ന് പരിശോധയിൽ കണ്ടെത്തി

#death |കണ്ണീരിൽ കുതിർന്ന് 10 വയസുകാരിയുടെ ജന്മദിനാഘോഷം; പ്രശ്നമുണ്ടായത് കേക്കിൽ നിന്നുതന്നെയെന്ന് പരിശോധയിൽ കണ്ടെത്തി
Apr 22, 2024 07:33 PM | By Susmitha Surendran

(truevisionnews.com)  ജന്മദിനത്തിൽ കേക്ക് കഴിച്ചതിന് പിന്നാലെ പത്ത് വയസുകാരി കുഴങ്ങുവീണ് മരിച്ച സംഭവത്തിൽ വില്ലനായത് കേക്ക് തന്നെയെന്ന് കണ്ടെത്തി.

മാർച്ച് 24ന് നടന്ന മരണത്തെ തുടർന്ന് നടത്തിയ പരിശോധനാ ഫലമാണ് ജില്ലാ മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തിയത്. കേക്കിൽ മധുരം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു അമിതമായി ചേർത്തതാണ് മരണ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബേക്കറിയിൽ നിന്ന് ഓൺലൈനായാണ് പെൺകുട്ടിയുടെ കുടുംബം കേക്ക് വാങ്ങിയത്.

മാർച്ച് 24നാണ് പഞ്ചാബ് സ്വദേശിയായ പത്ത് വയസുകാരി മാൻവി തന്റെ ജന്മദിനത്തിൽ മരണപ്പെട്ടത്. ചോക്കലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ വീട്ടിലെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായിരുന്നു.

പാട്യാലയിലെ കേക്ക് കൻഹ എന്ന കടയിൽ നിന്നാണ് ഓൺലൈനായി കുടുംബം കേക്ക് ഓർഡർ ചെയ്തിരുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് മാൻവി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച നൊമ്പരപ്പെടുത്തുന്ന വീഡിയോയിൽ കാണാം.

കേക്ക് കഴിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ കുടുംബത്തിലെ എല്ലാവർക്കും ശാരീരിക അവശതകളുണ്ടായി. മാൻവിയും ഇളയ സഹോദരിയും ഛർദിക്കുകയും വായിൽ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തു.

പിന്നാലെ മാൻവി ബോധരഹിതയായി. വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേക്കാണ് പ്രശ്നമെന്ന് വീട്ടുകാർ അന്ന് തന്നെ ആരോപിച്ചിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേക്കിന്റെ അവശിഷ്ടം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മധുരം ലഭിക്കാനായി ചേർക്കുന്ന കൃത്രിമ രാസവസ്തുവായ സാക്കറിൻ അമിത അളവിൽ കേക്കിൽ ചേർന്നിരുന്നതായി കണ്ടെത്തി.

ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചെറിയ അളവിൽ സാക്കറിൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ അളവ് കൂടുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെ വേഗത്തിൽ കൂടാൻ ഇടയാക്കും.

ബേക്കറി ഉടമയെക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിനോടകം തന്നെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

#After #eating #cake #her #birthday #girl #collapsed #died #found #cake #culprit

Next TV

Related Stories
#suicide  |  ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

Jul 27, 2024 11:12 AM

#suicide | ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി

മേല്‍പ്പാലത്തില്‍നിന്ന് ഒരാള്‍ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്....

Read More >>
#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

Jul 27, 2024 10:49 AM

#tamilnadugovernor | ‘ഒരേസമയം അധ്യാപകർ പല കോളജുകളിൽ പഠിപ്പിക്കുന്നു’: റിപ്പോർട്ട് തേടി തമിഴ്നാട് ഗവർണർ

അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും...

Read More >>
#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

Jul 27, 2024 10:33 AM

#ArjunMissing | ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ്ലോ​ട്ടി​ങ് പാ​ന്റൂ​ൺ (ച​ങ്ങാ​ട​ത്തി​ന് സ​മാ​ന​മാ​യ ഉ​പ​ക​ര​ണം)...

Read More >>
#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

Jul 27, 2024 09:56 AM

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു....

Read More >>
#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

Jul 27, 2024 09:41 AM

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച്...

Read More >>
 #landslides   |   മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Jul 27, 2024 09:12 AM

#landslides | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ...

Read More >>
Top Stories