#murder | ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു കയ്യബദ്ധമെന്ന് റോസമ്മയുടെ സഹോദരൻ

#murder | ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു കയ്യബദ്ധമെന്ന് റോസമ്മയുടെ സഹോദരൻ
Apr 22, 2024 04:51 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴയിൽ ചെട്ടിനാട് സ്വദേശി റോസമ്മയെ സഹോദരൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്.

കയ്യബദ്ധം പറ്റിയതെന്നാണെന്ന് സഹോദരൻ ബെന്നി പോലീസിനോട് പറഞ്ഞു. പ്രതി നാട്ടുകാരോട് സംഭവം ഏറ്റുപറയുകയായിരുന്നെന്ന് പഞ്ചായത്ത് അംഗം ജാസ്മിൻ പറഞ്ഞു. ഹോം നഴ്‌സായി ജോലിചെയ്ത് വരികയായിരുന്ന റോസമ്മ കുറച്ച് നാളുകളായി ജോലിക്ക് പോയിരുന്നില്ല.

പകൽ സമയം മുഴുവൻ സഹോദരന്റെ വീട്ടിൽ ചെലവഴിച്ചിരുന്ന ഇവർ രാത്രി മാത്രമാണ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരിക. അതിനാൽ തന്നെ റോസമ്മ എവിടെയാണ് പോകുന്നതെന്ന് വീട്ടുകാർക്ക് വിവരമുണ്ടായിരുന്നില്ല മകനൊപ്പമായിരുന്നു റോസമ്മയുടെ താമസം.

ഏപ്രിൽ 18 ബുധനാഴ്‌ച മുതലാണ് റോസമ്മയെ കാണാതായത്. മൊബൈൽ ഫോൺ സ്വിച് ഓഫ് ആയതിൽ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി നൽകാമെന്ന് പറഞ്ഞപ്പോൾ ബെന്നി ആദ്യം സമ്മതിച്ചില്ല. ഒന്നും അറിയാത്ത മട്ടിലായിരുന്നു നടപ്പെന്ന് റോസമ്മയുടെ മകൻ ജോമോൻ പറയുന്നു.

പൊലീസ് പറയുന്നതനുസരിച്ച് ബെന്നിയുടെ വീട്ടിലെത്തിയ റോസമ്മ സ്വർണത്തിന്റെ പേരിൽ സഹോദരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ഒടുവിൽ ബെന്നി ചുറ്റിക കൊണ്ട് റോസമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് സമീപത്ത് തന്നെ കുഴിച്ചുമൂടി. കുറച്ച് ദിവസത്തിന് ശേഷം മുൻ പഞ്ചായത്തംഗം കൂടിയായ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയ ബെന്നി വിവരങ്ങൾ പറയുകയും തന്നെ രക്ഷപെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരിശോധനക്കൊടുവിൽ വീടിന്റെ പരിസരത്ത് നിന്ന് റോസമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുക്കുകയും ചെയ്തു. ബെന്നിയെ കസ്റ്റഡിയിലെടുത്തത് തുടർനടപടികൾ ആരംഭിച്ചു.

#Rosamma's #brother #said #she #killed #him #hitting #him #head #hammer

Next TV

Related Stories
'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

Feb 12, 2025 09:27 AM

'ചെയര്‍മാനോട് സംസാരിക്കാൻ ധൈര്യമില്ല,എനിക്ക് പേടിയാണ്'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിൻ്റെ കത്ത് പുറത്ത്

ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി...

Read More >>
ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

Feb 12, 2025 09:14 AM

ചികിത്സ തുടങ്ങുംമുമ്പ് ബീജം ശേഖരിച്ച് സൂക്ഷിച്ചു; 9 വർഷത്തിന് ശേഷം വൃഷണാര്‍ബുദം അതിജീവിച്ച യുവാവിന് കുഞ്ഞു പിറന്നു

വൃഷണാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സ തേടിയതിന് ശേഷമാണ് 2016ൽ കൗമാരക്കാരന്‍ തിരുവനന്തപുരത്തെ റീജ്യണൽ ക്യാൻസർ സെന്ററിൽ...

Read More >>
ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

Feb 12, 2025 09:02 AM

ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല, ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കം മുന്നിട്ടിറങ്ങണം -കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ

അങ്ങനെ ഞെരുക്കിയതുകൊണ്ട് സമുദായം ഇസ്‌ലാമിൽനിന്ന് മടങ്ങാൻപോവുന്നില്ലെന്നും അദ്ദേഹം...

Read More >>
മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

Feb 12, 2025 08:50 AM

മീനേ...; കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍

ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ...

Read More >>
ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

Feb 12, 2025 08:40 AM

ബ്രോസ്റ്റഡ് ചിക്കന്‍ കിട്ടാത്തില്‍ താമരശ്ശേരിയിലെ ഹോട്ടല്‍ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

അന്യായമായി തടഞ്ഞുവെച്ച് ദേഹോപദ്രവമേല്‍പ്പിച്ചെന്ന ഭക്ഷണാശാല നടത്തിപ്പുകാരന്‍ വി.കെ. സഈദിന്റെ പരാതിയിലാണ് ഷാമില്‍, നിഖില്‍, ഗഫൂര്‍, ഫറൂഖ്, ജമാല്‍...

Read More >>
രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

Feb 12, 2025 08:35 AM

രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ യുവാവിനെ വെട്ടിക്കൊന്നു; ഒരാൾ അറസ്റ്റിൽ

കാസർകോട് ഉപ്പളയിൽ രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാളെ കുത്തിക്കൊന്നു....

Read More >>
Top Stories