#UmarFaisi | പ്രശ്നങ്ങൾ തുറന്ന് പറയുന്നവരെ സഖാവാക്കുന്നു; മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി

#UmarFaisi | പ്രശ്നങ്ങൾ തുറന്ന് പറയുന്നവരെ സഖാവാക്കുന്നു; മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി
Apr 21, 2024 12:13 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മുസ്ലിം ലീഗിനെതിരേ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം. ലീഗിനും സമസ്തയ്ക്കും ഉള്ളിലുള്ള പ്രശ്നങ്ങൾ പറഞ്ഞായിരുന്നു ഉമർഫൈസിയുടെ വിമർശനം.

സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നുവെന്നും സി.ഐ.സി. വിഷയത്തിൽ ലീഗ് നേതൃത്വം സമസ്തക്കെതിരേ നിലപാട് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരേയും ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരേയും ഉമർ ഫൈസി രൂക്ഷ വിമർശനമുന്നയിച്ചു. ലീഗ് ജനറൽ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്.

ഇതിൽ സമസ്ത പ്രവർത്തകർക്ക് വേദനയുണ്ട്. സമസ്ത വിലക്കിയ പരിപാടികളിൽ ബാഫകി തങ്ങളോ, പൂക്കോയ തങ്ങളോ, മുഹമ്മദലി ശിഹാബ് തങ്ങളോ, ഉമറലി തങ്ങളോ, ഹൈദരലി ശിഹാബ് തങ്ങളോ പങ്കെടുത്തിരുന്നില്ല.

എന്നാൽ ഇന്ന് അങ്ങനെയല്ല. നിരന്തരം സമസ്തയെ ലംഘിച്ചുകൊണ്ട് ഇതരപ്രസ്താനക്കാരുടെ സമ്മേളനങ്ങളിലും ആദർശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു. സിഐസി വിഷയത്തിൽ സമസ്തയ്ക്ക് എതിര് പ്രവർത്തിച്ചു.

പ്രശ്നങ്ങൾ തുറന്നു പറയുന്നവരെ സഖാവായി ചിത്രീകരിക്കുന്നു. സമസ്തയിലെ ആളുകൾ സഖാവാണെന്ന് പറഞ്ഞതുകൊണ്ട് ഇതിനെല്ലാം മറുമരുന്ന് ആകില്ല. പൊന്നാനിയിലെ സ്ഥാനാർഥി സമസ്തയുടെ ആളാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്.

സമസ്ത അങ്ങനെ ഒരു സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എന്നാൽ പൊന്നാനി സ്ഥാനാർഥി ഹംസ പറയുന്നതിൽ കാര്യമുണ്ട്.

ഹൈദരലി ശിഹാബ് തങ്ങളെ രാവിലെ മുതൽ വൈകുന്നേരം വരെ മുറിയിലിട്ട് ഇ.ഡി. ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൽ കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ ആരോപണമാണ്.

അദ്ദേഹത്തെ മരണത്തിലേക്ക് അടുപ്പിച്ചു എന്നത് ഗുരുതരമായ ആരോപണമാണെന്നും ഉമർഫൈസി പറഞ്ഞു. തുടർച്ചയായി മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവണതകൾക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന് സമസ്തയിലെ വലിയൊരു വിഭാഗം ആഗ്രഹിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് പൊന്നാനിയിൽ കെ.എസ്. ഹംസ സ്ഥാനാർഥിയായി വന്നത്. ഔദ്യോഗികമായി സമസ്തയുടെ സ്ഥാനാർഥി അല്ല എന്ന് പറയുമ്പോഴും സമസ്തയുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്.

ഹംസക്ക് വേണ്ടി വോട്ട് ശേഖരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെ ബലപ്പെടുത്തുന്ന നീക്കമാണ് ഇപ്പോൾ സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

#Befriends #those #open #problems; #Samasta #Secretary #strongly #criticized #MuslimLeague

Next TV

Related Stories
#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

Dec 31, 2024 01:48 PM

#gsudhakaran | 'ഞാൻ വായിൽ തോന്നിയത് പറയുന്ന ആൾ ആണെന്ന് ആരാ പറഞ്ഞത്?, 'വിശ്രമ ജീവിതം നയിക്കാൻ ആരും പറയേണ്ട’ -ജി സുധാകരൻ

പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി...

Read More >>
#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

Dec 21, 2024 10:37 PM

#ksudhakaran | 'സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്', എല്ലാത്തിന്റെയും തെളിവാണ് എ.വിജയരാഘവന്റെ വാക്കുകള്‍ -കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ...

Read More >>
#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

Dec 18, 2024 09:47 AM

#aksaseendran | 'തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണം' -എ കെ ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി...

Read More >>
#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

Dec 17, 2024 12:14 PM

#ncp | സ്ഥാനം ഒഴിയുമോ? എൻ സി പിയിൽ നിർണായക നീക്കങ്ങൾ; മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും

ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം...

Read More >>
#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം  -വി.ഡി. സതീശന്‍

Dec 15, 2024 07:22 PM

#VDSatheesan | കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യണമെങ്കിൽ മൂന്നുവട്ടം ആലോചിക്കണം -വി.ഡി. സതീശന്‍

വയനാട്ടിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുമ്പ് ഞങ്ങള്‍...

Read More >>
#VSSunilKumar | മൊഴിയെടുക്കാൻ  വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

Dec 14, 2024 11:53 AM

#VSSunilKumar | മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷം , തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകും -വി എസ് സുനിൽകുമാർ

സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ...

Read More >>
Top Stories