#murder | ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി

#murder |  ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു; പത്താംക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി
Apr 18, 2024 01:09 PM | By Athira V

ലഖ്നൗ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പത്താം ക്ലാസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഗുഡംബ എന്ന സ്ഥലത്താണ് ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പിതാവ് മകളെ കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

കൊലപാതത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് ചൊവ്വാഴ്ച പുലർച്ചോടെ പിടികൂടി. പലചരക്ക് കട നടത്തുന്ന മേസ്‌നി(40) എന്നയാളെ അറസ്റ്റ് ചെയ്തതായി നോർത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിജിത്ത് ആർ ശങ്കർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ആൺകുട്ടിയുമായി സഹോദരി ഫോണിൽ സംസാരിക്കുന്നത് പിതാവ് കണ്ടെന്നും തുടർന്നാണ് കൊലപാതകം നടന്നതെന്നും സഹോദരങ്ങൾ പൊലീസിന് മൊഴി നൽകി. ഷാളുകൊണ്ട് കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കാനായി ഉപയോഗിച്ച ആയുധങ്ങളും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മ സ്വന്തം വീട്ടിൽ പോയതായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയെ കൂടാതെ മൂന്ന് കുട്ടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് എസ്എച്ച്ഒ എൻ.കെ.ശ്രീവാസ്തവ പറഞ്ഞു.

#man #killed #his #minor #daughter #talking #boy #over #phone

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories










Entertainment News