#arrest | 'ജയ് ശ്രീറാം' വിളിച്ചതിന് യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ

#arrest | 'ജയ് ശ്രീറാം' വിളിച്ചതിന് യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; മൂന്ന് പേർ അറസ്റ്റിൽ
Apr 18, 2024 11:42 AM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) 'ജയ് ശ്രീറാം' വിളിച്ചെന്നാരോപിച്ച് ബെംഗളൂരുവിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ മർദിച്ചെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആകെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.

ചിക്കബെട്ടഹള്ളിയിൽ രാമനവമി ദിനത്തിൽ കാറിൽ കൊടിയുമായി ജയ് ശ്രീറാം വിളിച്ച് പോകുമ്പോഴാണ് മൂന്ന് യുവാക്കള്‍ ആക്രമിക്കപ്പെട്ടതെന്ന് ബെംഗളൂരു സിറ്റി ഡിസിപി ബി എം ലക്ഷ്മി പ്രസാദ് പറഞ്ഞു.

യുവാക്കളെ ബൈക്കിലെത്തിയ രണ്ട് പേർ തടയുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചതിനെ ഇവർ ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. മർദനത്തിൽ ഒരാളുടെ മൂക്കിന് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു.

ബൈക്കിലെത്തിയവരും ചില നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298, 324, 326, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്യാരണ്യപുര പൊലീസ് കേസെടുത്തത്.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാക്കി രണ്ടുപേരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്ന് പേർക്ക് പ്രായപൂർത്തിയായിട്ടില്ല.

#three #men #thrashed #raising #jai #shri #ram #slogan #bengaluru #case #against #five

Next TV

Related Stories
#bombthreat | ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു, പരിശോധന

May 1, 2024 09:22 AM

#bombthreat | ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ ഒഴിപ്പിച്ചു, പരിശോധന

തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന...

Read More >>
#lpgcylinder |വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം

May 1, 2024 09:00 AM

#lpgcylinder |വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകൾ നോക്കാം

19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു....

Read More >>
#SNCLavlincase | എസ്എൻസി ലാവ്ലിന്‍ കേസിൽ പിണറായിക്ക് നിർണായകം; സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

May 1, 2024 07:31 AM

#SNCLavlincase | എസ്എൻസി ലാവ്ലിന്‍ കേസിൽ പിണറായിക്ക് നിർണായകം; സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ...

Read More >>
#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

Apr 30, 2024 10:12 PM

#accident | ബസ് അപകടം; 6 മരണം, 50 പേർക്ക് പരിക്ക്

ഏർക്കാട് നിന്ന് സേലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ആണ്...

Read More >>
#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

Apr 30, 2024 09:39 PM

#saved |ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവേ കാൽ വഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിക്കിടന്ന ഇയാളെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കോൺസ്റ്റബിൾ കെ സുമതി...

Read More >>
#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

Apr 30, 2024 08:08 PM

#protest | ‘രാഹുലോ പ്രിയങ്കയോ മത്സരിക്കണം’; അമേഠിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്...

Read More >>
Top Stories