#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
Apr 18, 2024 08:52 AM | By VIPIN P V

കൊച്ചി: (truevisionnews.com) അഭിഭാഷകരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി.

എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് മുളവുകാട് സ്റ്റേഷനിൽ കീഴടങ്ങിയത്.

എറണാകുളം ബോൾഗാട്ടി ജംക്‌ഷനിലുള്ള ഭക്ഷണ സ്റ്റാളിലെ ജീവനക്കാരനാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി. 2023 ഡിസംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

കോഴിക്കോട് സ്വദേശികളായ അഭിഭാഷകർ ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയപ്പോൾ അവരുടെ ഇരുചക്ര വാഹനം ഹോട്ടലുടമയായ മുഹമ്മദ്‌ യൂസഫും ജീവനക്കാരനായ തൗഫീകും ചേർന്ന് മറിച്ചിട്ടു.

ഇതു ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് ഇവരും സുഹൃത്തുക്കളും ചേർന്ന് അഭിഭാഷകരെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. ആക്രമണത്തിൽ ഒരു അഭിഭാഷകന്റെ ചെവിക്ക് മുറിവേറ്റ് കേൾവിക്കുറവുണ്ടായി.

സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ഇതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഒളിവിലായിരുന്ന ഹോട്ടലുടമ യൂസഫിനെ മുളവുകാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

അതിനിടെ, ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം വാടകയ്ക്ക് എടുത്തിട്ടുള്ള കമ്പനിയുടെ മാനേജറെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയ ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിലായി. മുളവുകാട് കല്ലറക്കൽ വീട്ടിൽ ശ്രീലക്ഷ്മി (37) ആണ് അറസ്റ്റിലായത്.

ഇവരെ ജാമ്യത്തിൽ വിട്ടു. മുളവുകാട് ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ മുളവുകാട് എസ്ഐ അനീഷ് കെ.ദാസ്, എഎസ്ഐ ശ്യാംകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

#Suspect #Surrender #LawyerAssaultCase; #woman #who #hotel #manager #also #arrested

Next TV

Related Stories
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

Apr 30, 2024 10:26 PM

#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക്...

Read More >>
#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:08 PM

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള...

Read More >>
#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

Apr 30, 2024 09:51 PM

#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്....

Read More >>
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
Top Stories