#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി

#MalabarPorota |പകുതി വേവിച്ച പൊറോട്ടക്ക്​ അഞ്ച്​ ശതമാനത്തിലധികം ജി.എസ്​.ടി പാടില്ല- ഹൈക്കോടതി
Apr 18, 2024 06:25 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)   പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി മാത്രമെ ഈടാക്കാവൂ എന്ന് ഹൈക്കോടതി.

ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. മോഡേൺ ഫുഡ് എന്റർപ്രൈസസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്‍റെ ഉത്തരവ്.

ഇതോടെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക. കേരളാ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങ് ഉത്തരവ് പ്രകാരമായിരുന്നു പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയത്.

പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനെതിരെയാണ് കമ്പനി നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചത്.

നേരത്തെ കമ്പനി അധികൃതർ എ എ ആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും വീണ്ടും പാകം ചെയ്യേണ്ടതിനാൽ റൊട്ടിയുടെ ഗണത്തിൽ പെടുത്താൻ ആകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ആവശ്യം തള്ളിയത്.

ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.

#HighCourt #said #only #5% #GST #levied #packaged #Malabar Porota.

Next TV

Related Stories
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

Apr 30, 2024 10:26 PM

#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക്...

Read More >>
#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:08 PM

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള...

Read More >>
#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

Apr 30, 2024 09:51 PM

#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്....

Read More >>
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
Top Stories