#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്

#RajnathSingh | കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിംഗ്
Apr 17, 2024 07:42 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.

യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ പോരാടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്നും അ​ദ്ദേഹം പരിഹാസിച്ചു മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഭാരതത്തെ മാറി.

2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്താകും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആലോചിക്കുന്നത്.

ആദിവാസി മേഖലകളിൽ ഹോം സ്റ്റേകൾ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. ഞങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമില്ല.

2014 ൽ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു.

അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസും ഇടത് പാർട്ടികളും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല.

ഒറ്റ തവണ അവരെ കേരളത്തിൽ നിന്നും പുറത്താക്കിയാൽ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

#RajnathSingh #says #BJP #number #seats #Kerala #cross #double #digits #time

Next TV

Related Stories
#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

Jun 6, 2024 10:34 PM

#VishalPatil | രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; 'ഇന്ത്യ'യുടെ അംഗബലം 234 ആയി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 233 സീറ്റുകളിലാണ് വിജയിച്ചത്. 99 സീറ്റുകൾ നേടി കോൺഗ്രസാണ് മുന്നണിയിൽ തിളക്കമേറിയ മത്സരം...

Read More >>
#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

Jun 6, 2024 08:41 PM

#ElectionCommission | ലോക്സഭാ തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 16 നാണ് പെരുമാറ്റചട്ടം നിലവിൽ വന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും അറിയിപ്പ്...

Read More >>
#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

Jun 4, 2024 10:03 PM

#loksabhaelection2024 | കോഴിക്കോട് - വടകര മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ അറിയാം

വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്‌ സ്ഥാനാർഥികളായ ഇരുവരും...

Read More >>
#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

Jun 4, 2024 08:16 PM

#RahulGandhi | ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. ജനവിധി മോദിക്കെതിരാണ്. ബിജെപി മോദിക്കായി...

Read More >>
Top Stories