മലപ്പുറം: (truevisionnews.com) നിലനിൽപിന്റെ സമരങ്ങളാണ് ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. അവയ്ക്ക് കരുത്ത് പകരുവാൻ കൂടിയാണ് ഇത്തവണ ഇടതുപക്ഷം തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.
മലപ്പുറത്തെ അവസാനഘട്ട പ്രചരണ പ്രവർത്തനങ്ങളിലാണ് എൽ ഡി എഫ് സ്ഥാനാർഥി വി വസീഫ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വസീഫിനെ കാത്തിരുന്നത് പ്രതീക്ഷയുടെ കണ്ണുകളാണ്.
ഇന്ന് മങ്കട നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർഥി പര്യടനം.
രാവിലെ 8 മണിക്ക് മൂർക്കനാടിൽ നിന്നും ആരംഭിച്ച പര്യടനം കീഴ്മുറി, പള്ളിപ്പടി, അമ്പലപ്പടി, വടക്കേകുളമ്പ്, തെക്കേക്കര, ഭാസ്കരൻപടി, അയ്യാത്തപറമ്പ്, പള്ളിപറമ്പ്, ചേങ്ങോട്ടൂർ, പൊരുന്നുമ്മൽ, ചൊവ്വാണ, എകെ പടി, വഴിപ്പാറ, മണ്ണുംകുളം, പുത്തനങ്ങാടി എന്നിവിടങ്ങൾ സന്ദർശിച്ചു.
12 മണിയോടെ ഉച്ചയ്ക്ക് മുൻപുള്ള പര്യടനം അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം പര്യടനം 3 മണിക്ക് പട്ടിക്കുന്ന് നിന്നും തുടങ്ങി.
തുടർന്ന് ഏറാന്തോട് വലമ്പൂർ, മീൻകുളത്തികാവ്, മണ്ണാറമ്പ്, പനങ്ങാങ്ങര, കല്ലറാംകുന്ന് കോളനി, പുണർപ്പ, പേട്ടപ്പടി, കാളാവ്, ചോഴിപടി-ലക്ഷംവീട്, മേലോട്ടുംകാവ്, പാറച്ചോട്ടിൽപടി, കോഴിപറമ്പ്, കൊളപറമ്പ്,
ബ്ലൈന്റ്സ്കൂൾപടി, മുണ്ടയിൽപടി, കാരാട്ടുംപറമ്പ്, ചെലൂർ എന്നീ സ്വീകരണകേന്ദ്രങ്ങൾ സന്ദർശിച്ചു. രാത്രി 8 മണിയോടെ കെ കെ അങ്ങാടിയിൽ ഇന്നത്തെ പര്യടനം സമാപിച്ചു. എം അലവി, മോഹൻ പുളിക്കൽ, ടി കെ റഷീദലി,
എ ഹരി, പി പത്മജ, എം രാജു, പി ജംഷീർ, പി നസീം, പി അബ്ദുസമദ്, കെ ടി നാരായണൻ, എം പി നസീമ, എം പി സലീം, ടി പി വിജയൻ, കെ ടി നൗഫൽ എന്നിവർ സ്ഥാനാർഥിയുടെ കൂടെ പര്യടനത്തിന്റെ ഭാഗമായി.
#VVaseef #not #get #tired #even #last #phase #campaign