#rain |ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാ​ഗ്രതാ നിർദേശം

#rain |ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് വേനൽമഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാ​ഗ്രതാ നിർദേശം
Apr 14, 2024 02:42 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇന്ന് കേരളത്തിൽ ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാംകുളം, തൃശൂർ എന്നീ ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാംകുളം എന്നിവിടങ്ങളിലും 17ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലും 18ാം തിയ്യതി കേരളത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#rain #warning #issued #state #amid #intense #heat.

Next TV

Related Stories
#sunstroke | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം

Apr 30, 2024 07:34 PM

#sunstroke | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം

തുടർന്നുള്ള പരിശോധനയിൽ വലതു കൈയിൽ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ട...

Read More >>
#KSU | ‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകി കെഎസ്‌യു

Apr 30, 2024 07:25 PM

#KSU | ‘കെഎസ്ആർടിസി ഡ്രൈവറുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു’; ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകി കെഎസ്‌യു

ശരിയായ വസ്തുത എന്ത് എന്ന് അന്വേഷിച്ച് ബിജെപി കൗൺസിലർമാർ എന്തുകൊണ്ട് ഒരു ഫോൺ കോൾ പോലും ചെയ്തില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ...

Read More >>
#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

Apr 30, 2024 07:23 PM

#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു....

Read More >>
#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു

Apr 30, 2024 07:09 PM

#burnt | ഉഷ്ണതരംഗം; വീടിനകത്ത് കിടന്നുറങ്ങുന്നതിനിടെ വയോധികന് പൊള്ളലേറ്റു

വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ്...

Read More >>
#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ

Apr 30, 2024 07:03 PM

#acidattack | മദ്യം വാങ്ങാൻ പണം ചോദിച്ചു: കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച പോയി, പ്രതിക്ക് ശിക്ഷ

പിഴതുക അടക്കാത്ത പക്ഷം ആറു മാസം അധിക തടവും അനഭവിക്കേണ്ടിവരുമെന്നും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി.കെ മധുസൂദനൻ...

Read More >>
#death | ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കൊല്ലത്ത് കശുവണ്ടി ഫാക്ടറി വാച്ചർക്ക് ദാരുണാന്ത്യം

Apr 30, 2024 06:57 PM

#death | ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കൊല്ലത്ത് കശുവണ്ടി ഫാക്ടറി വാച്ചർക്ക് ദാരുണാന്ത്യം

ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു...

Read More >>
Top Stories