#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു

#drugcase |കേസന്വേഷണത്തിലെ വീഴ്ച; ലഹരി കേസുകളിൽ യുവാക്കളെ വടകര കോടതി വെറുതെ വിട്ടു
Apr 30, 2024 07:23 PM | By Susmitha Surendran

വടകര: (truevisionnews.com)   പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലം രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര എൻ.ഡി.പി.എസ്സ് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചു.

മുക്കം പോലീസ് 256 നെട്രാസഫാം ഗുളികളുമായി പിടികൂടിയ കൂടത്തായി സ്വദേശി അജിത്ത് (35), കുന്ദമംഗലം പോലീസ് 2 L ഗ്രാം ബ്രൗൺഷുഗറുമായി പിടികൂടിയ വെള്ളയിൽ നാലുകുടിപറമ്പ് മുഹമ്മദ് റാഫി (38) എന്നിവരെയാണ് വിട്ടയച്ചത്.

2018 ജൂൺ അഞ്ചിന് ഉച്ചക്ക് അജിത്തിനെ മുക്കം വൈ ബ്രിഡ്ജിൽ നിന്ന് മുക്കം സബ്ബ് ഇൻസ്പെക്ടരും മുഹമ്മദ് റാഫിയെ 2018 ജൂൺ ഒമ്പതിന് ഉച്ചക്ക് ചാത്തമംഗലം എൻ ഐ ടിക്ക് സമീപം വെച്ച് കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടരും പിടികൂടുകയായിരുന്നു.

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു.

എൻ.ഡിപി.എസ്സ് ആക്ടിനും, ക്രിമിനൽ നടപടി നിയമത്തിനും എതിരായ അന്വേഷണമാണ് രണ്ടു കേസുകളിലും നടത്തിയത് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ വിട്ടയച്ചത്. രണ്ടു കേസുകളിലും പ്രതികൾക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.

#Failure #investigate #case #Vadakara #court #acquitted #youth #intoxication #cases

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories