പോത്തൻകോട് : ( www.truevisionnews.com ) വളർത്തുനായയെ ഉപദ്രവിച്ചത് തടയുകയും വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തതിലുള്ള വിരോധത്തിൽ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചെന്നു പരാതി.
കാട്ടായിക്കോണം ശാസ്തവട്ടം വാവറക്കോണം സെന്റ് തോമസ് സ്കൂളിനു സമീപം മിനിമോൾ (38) നൽകിയ പരാതിയിൽ അയൽവാസി കൂടിയായ ശ്രീകാന്ത്, സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം. തലേ ദിവസം ശ്രീകാന്ത് മിനിയുടെ വളർത്തുനായയെ ഉപദ്രവിക്കുകയും കത്തി കൊണ്ട് കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു.
മിനി ഇത് തടയാൻ ശ്രമിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായി അടുത്ത ദിവസം അസഭ്യം വിളിച്ചു കൊണ്ട് വീട്ടിലെത്തിയ അക്രമി സംഘം മിനിയുടെ മുഖത്തിടിച്ചു പരുക്കേൽപ്പിക്കുകയും ഇനി പരാതിപ്പെട്ടാൽ ബോംബെറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. .
#housewife #beatenup #stopping #pet #dog #being #abused