#goldrate |റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം; പവന്റെ ഇന്നത്തെ വില അറിയാം

#goldrate |റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം; പവന്റെ ഇന്നത്തെ വില അറിയാം
Apr 13, 2024 10:17 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില ഇന്ന് 560 രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയാണ്.

യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം എപ്പോൾ വേണമെങ്കിലും ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു.

തുടർന്ന്, സ്വർണ്ണവില സാങ്കേതികമായ തിരുത്തൽ നടത്തിയിട്ടുണ്ട്. 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തി. ഇതാണ് സംസ്ഥാനത്തെ വില കുറയാൻ കാരണമായത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

#After #week #state #gold #prices #fell.

Next TV

Related Stories
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
#rain | പുതിയ അറിയിപ്പ്, കൊല്ലത്ത് രാത്രിയും മഴ തുടരും, തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

Apr 30, 2024 09:15 PM

#rain | പുതിയ അറിയിപ്പ്, കൊല്ലത്ത് രാത്രിയും മഴ തുടരും, തലസ്ഥാനമടക്കം 9 ജില്ലകളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത

ഇന്ന് വൈകിട്ടോടെ ശക്തമായ മഴ ലഭിച്ച കൊല്ലം ജില്ലയിലടക്കമാണ് രാത്രിയും മഴ തുടരാൻ സാധ്യത....

Read More >>
#ration |റേഷൻ വാങ്ങിയില്ലേ? റേഷൻ വിതരണം സംബന്ധിച്ച രണ്ട് സുപ്രധാന അറിയിപ്പുകൾ അറിയാം

Apr 30, 2024 09:11 PM

#ration |റേഷൻ വാങ്ങിയില്ലേ? റേഷൻ വിതരണം സംബന്ധിച്ച രണ്ട് സുപ്രധാന അറിയിപ്പുകൾ അറിയാം

മെയ് മാസത്തെ റേഷൻ വിതരണം 06.05.2024 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും....

Read More >>
#death | വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 30, 2024 08:57 PM

#death | വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി...

Read More >>
Top Stories